കായികം

ദുഃസ്വപ്‌നങ്ങളുടെ വലയത്തിലായിരുന്നു ഞാന്‍, ഫീല്‍ഡിങ് ഓപ്ഷനില്ല; കാരണക്കാരന്‍ റസല്‍ മാത്രമെന്ന് ധോനി

സമകാലിക മലയാളം ഡെസ്ക്

2018ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരം. കൊല്‍ക്കത്ത ഉയര്‍ത്തിയ ഇരുന്നൂറിന് മുകളിലെ വിജയലക്ഷ്യം ചെന്നൈ മറികടന്നു. പക്ഷേ അന്ന് രാത്രി ദുഃസ്വപ്‌നങ്ങളുടെ വലയത്തിലായിരുന്നു താനെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോനി പറയുന്നത്. 

റസലിന്റെ സംഹാരതാണ്ഡവത്തിന് മുന്നില്‍ ഫീല്‍ഡിങ് ഓപ്ഷനില്ലാതെ നില്‍ക്കുകയായിരുന്നു ഞാന്‍. വിക്കറ്റ് കീപ്പറിനെ കൂടാതെ റിങ്ങില്‍ നാല് ഫീല്‍ഡര്‍മാരേയും, റിങ്ങിന് പുറത്ത് അഞ്ച് ഫീല്‍ഡര്‍മാരേയുമാണ് ഞാന്‍ നിര്‍ത്തിയത്. എന്നാല്‍ റസല്‍ എല്ലാം സ്റ്റാന്‍ഡിലേക്കായിരുന്നു പറത്തിയത്. എങ്ങിനെ ഇത്ര കൂറ്റന്‍ സിക്‌സുകള്‍ പറത്തുവാന്‍ ഒരാള്‍ക്ക് സാധിക്കുന്നു എന്ന് ഓര്‍ത്ത് അത്ഭുതപ്പെട്ടു നില്‍ക്കുകയായിരുന്നു താന്‍ ആ സമയം എന്നും ധോനി പറയുന്നു. 

11 കൂറ്റന്‍ സിക്‌സുകള്‍ ഉള്‍പ്പെടെ 36 പന്തില്‍ നിന്നും 88 റണ്‍സാണ് അന്ന് റസല്‍ അടിച്ചുകൂട്ടിയെടുത്തത്. ഇരുന്നൂറിന് അപ്പുറം കൊല്‍ക്കത്ത സ്‌കോര്‍ കടന്നുവെങ്കിലും വാട്‌സന്റേയും, സാം ബില്ലിങ്‌സിന്റേയും മികവില്‍ ചെന്നൈ ചെയ്‌സ് ചെയ്ത് ജയം പിടിച്ചിരുന്നു. 

ഐപിഎല്‍ പന്ത്രണ്ടാം സീസണിലും റസലിന്റെ തോളിലേറി തന്നെയാണ് കൊല്‍ക്കത്തയുടെ പോക്ക്. പക്ഷേ ചെന്നൈയ്‌ക്കെതിരെ റസലിന്റെ ഒറ്റയാള്‍ പോരാട്ടവും ഫലം കണ്ടില്ല. റസലിന്റെ അര്‍ധ ശതകം കൊല്‍ക്കത്തയുടെ സ്‌കോര്‍ നൂറ് കടത്തിയെങ്കിലും  ഡുപ്ലസിയുടേയും ചെന്നൈ മധ്യനിരയുടേയും കരുതലോടെയുള്ള ബാറ്റിങ്ങില്‍ ജയം ചെന്നൈയ്‌ക്കൊപ്പം നിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത