കായികം

ഐപിഎല്‍ നേരിട്ട ആദ്യ പന്ത്, ഫൈന്‍ ലെഗിലേക്ക് സിക്‌സ് പറത്തി രോഹിത്തിനേയും ഞെട്ടിച്ച് അരങ്ങേറ്റക്കാരന്‍

സമകാലിക മലയാളം ഡെസ്ക്

രണ്ട് വിന്‍ഡിസ് താരങ്ങളുടെ ഷോ ആയിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ ആരാധകരെ ത്രില്ലടിപ്പിച്ചത്. ആദ്യം ക്രിസ് ഗെയിലും, പിന്നാലെ പൊള്ളാര്‍ഡും തകര്‍ത്താടി. ഇതിന് ഇടയില്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുവാന്‍ എത്തിയ മുംബൈ ഇന്ത്യന്‍സ് താരം നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സ് പറത്തി ആരാധകരെ ഞെട്ടിക്കുകയും ചെയ്തു. 

ഡി കോക്കിനൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങിയ സിദ്ദേഷ് ലാഡ് അങ്കിത് രജ്പൂത്തിന്റെ പന്ത് ഫൈന്‍ ലെഗിലേക്ക് പായിക്കുകയായിരുന്നു. ഇത് കണ്ട് മുംബൈ ഇന്ത്യന്‍സ് ഡഗൗട്ടില്‍ ഇരുന്ന രോഹിത് ശര്‍മയും അത്ഭുതപ്പെട്ടു. ലാഡിന്റെ സിക്‌സും, അതിനോടുള്ള രോഹിത്തിന്റെ പ്രതികരണവുമായി ആരാധകരില്‍ കൗതുകം തീര്‍ക്കുന്നത്. 

രോഹിത് ശര്‍മയുടെ പരിക്കിനെ തുടര്‍ന്നാണ് ലാഡ് പ്ലേയിങ് ഇലവനിലേക്ക് എത്തിയത്. രോഹിത്തിന്റെ കരിയറിന്റെ തുടക്കത്തില്‍ ലാഡിന്റെ പിതാവാണ് താരത്തെ പരിശീലിപ്പിച്ചിരുന്നത് എന്ന പ്രത്യേകതയുമുണ്ട്. സിക്‌സ് അടിച്ചു തുടങ്ങിയെങ്കിലും ലാഡിന്റെ ഇന്നിങ്‌സിന് അധികം ആയുസുണ്ടായിരുന്നില്ല. 13 പന്തില്‍ നിന്നും 15 റണ്‍സ് എടുത്ത് ലാഡ് പുറത്തായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം