കായികം

നേഗിക്ക് പന്ത് കൊടുക്കാന്‍ നെഹ്‌റയുടെ നിര്‍ദേശം ; അനുസരിച്ച കോഹ്‌ലിക്ക് കിട്ടിയത് മുട്ടന്‍ പണി ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ : ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ മുംബൈയെ വിജയതീരത്തെത്തിച്ചത് ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയുടെ വെട്ടിക്കെട്ട് ബാറ്റിംഗാണ്. എന്നാല്‍ മല്‍സരം തോറ്റതോടെ ആര്‍സിബി നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ വിമര്‍ശനവും കടുത്തിട്ടുണ്ട്. മല്‍സരത്തിലെ 19-ാം ഓവര്‍ എറിയാന്‍ സ്പിന്നറെ ഏല്‍പ്പിചതാണ് വിമര്‍ശന വിധേയമായത്. 

ഡെത്ത് ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയെപ്പോലെ ഒരു ബാറ്റ്‌സ്മാന്റെ മുന്നിലേക്ക് പന്തുമായി ഒരു സ്പിന്നറെ എന്തിന് പറഞ്ഞയച്ചു എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ സ്പിന്നര്‍ പവന്‍ നേഗിയെ പന്തേല്‍പ്പിക്കാനുള്ള തീരുമാനം കോഹ്‌ലിയുടേതായിരുന്നില്ല. 

ബൗളിങ് കോച്ച് ആശിഷ് നെഹ്‌റയുടെ തീരുമാനമായിരുന്നു അത്. ഡഗ്ഔട്ടില്‍ നിന്ന് നേഗിക്ക് ഓവര്‍ നല്‍കാന്‍ നെഹ്‌റ നിര്‍ദേശം നല്‍കുകയായിരുന്നു. കോലി അത് അനുസരിക്കുകയും ചെയ്തു. പക്ഷേ ആ തീരുമാനം വന്‍ അബദ്ധമായിപ്പോയിയെന്ന് മല്‍സരം തെളിയിച്ചു. 

മത്സരത്തില്‍ നേഗി പന്തെറിയാന്‍ വരുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന് അവസാന രണ്ട് ഓവറില്‍ വിജയിക്കാന്‍ വേണ്ടത് 22 റണ്‍സായിരുന്നു.  നേഗിയുടെ ഓവറില്‍ ക്രീസിലുണ്ടായിരുന്ന ഹാര്‍ദിക് പാണ്ഡ്യ രണ്ട് വീതം സിക്‌സും ഫോറും അടിച്ചു. ആ ഓവറിലെ അവസാന പന്തില്‍ ഒരു സിംഗിളുമെടുത്ത് മുംബൈയെ വിജയതീരത്തെത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍