കായികം

തകർപ്പൻ വിജയവുമായി സൺ റൈസേഴ്സ്; കൊൽക്കത്തയ്ക്കെതിരെ ഒമ്പത് വിക്കറ്റ് ജയം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഡേവിഡ് വാർണറും ബെയർസ്റ്റോയും തകർത്ത് കളിച്ച മത്സരത്തിൽ കൊൽക്കൊത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഹൈദരാബാദ് സൺറൈസേഴ്സിന് മിന്നുന്ന ജയം. 30 പന്ത് ബാക്കി നിൽക്കെയാണ് കൊൽക്കൊത്തയ്ക്കെതിരെ ഒൻപത് വിക്കറ്റ് വിജയം സൺറൈസേഴ്സ് നേടിയത്. 

160 റൺസായിരുന്നു ഹൈദരാബാദിന് മുന്നിലുണ്ടായിരുന്ന വിജയലക്ഷ്യം ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 131 റൺസ് നീണ്ടു. നാല് സിക്സും ഏഴു ഫോറും ഉൾപ്പെട 81 റൺസാണ് ബെയർസ്റ്റോ അടിച്ചു കൂട്ടിയത്. വില്യംസൺ പുറത്താകാതെ എട്ട് റൺസും വാർണർ 67 റൺസും നേടി.


ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് നേടിയത്. മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലെടുക്കാൻ കൊൽക്കത്തയ്ക്ക് സാധിച്ചില്ല. എട്ടു പന്തിൽ 25 റൺസ് നേടിയ നരേൻ ഹൈദരബാദ് ബോളർമാരെ തലങ്ങും വിലങ്ങും മർദിച്ചു. മൂന്നാം ഓവറിൽ നരേൻ പുറത്താകുമ്പോൾ കൊൽക്കത്തയുടെ സ്കോർ 42 റൺസ് ആയിരുന്നു. എന്നാൽ, തുടരെ വിക്കറ്റുകൾ വീഴ്ത്തി ഹൈദരാബാദ് മൽസരത്തിലേക്ക് തിരിച്ചുവന്നു.

ബെയർസ്റ്റോയും ഡേവിഡ് വാർണറും തകർത്തടിച്ച മൽസരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസസ്‍ ഹൈദരാബാദിന് ഒൻപത് വിക്കറ്റിന്റെ തകർപ്പൻ ജയം. 30 പന്ത് ബാക്കി നിൽക്കെയായിരുന്നു ജയം. 160 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിനുവേണ്ടി ഒന്നാം വിക്കറ്റിൽ വാർണറും ബെയർസ്റ്റോയും ചേർന്ന് ഗംഭീര തുടക്കമാണ് നൽകിയത്.

അർധസെഞ്ചുറി നേടിയ ക്രിസ് ലിൻ (51) ആണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. മുൻ മൽസരങ്ങളിലെ സൂപ്പർ താരം ആന്ദ്രെ റസൽ നിറം മങ്ങിയ പ്രകടനമാണ് ഇന്ന് കാഴ്ച വച്ചത്. ഹൈദരാബാദിന് വേണ്ടി  ഖലീൽ അഹമ്മദ് മൂന്നു വിക്കറ്റ് വീഴ്ത്തി .ഭുവനേശ്വർ കുമാർ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ സന്ദീപ് ശർമയും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതം നേടി. കൊൽക്കത്തയ്ക്കായി ഏക വിക്കറ്റ് നേടിയത് പൃഥിരാജ് ആണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി