കായികം

തോൽവിക്ക് പിന്നാലെ മറ്റൊരു തിരിച്ചടി; അശ്വിന് നഷ്ടമാകുന്നത് 12 ലക്ഷം രൂപ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ പോരാട്ടത്തിൽ കിങ്സ് ഇലവൻ പഞ്ചാബ് അഞ്ച് വിക്കറ്റിന്റെ പരാജയമേറ്റു വാങ്ങിയിരുന്നു. തോൽവിക്ക് പിന്നാലെ പഞ്ചാബ് നായകൻ ആർ അശ്വിന് പിഴ ശിക്ഷയും. മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് അശ്വിന് പിഴ ശിക്ഷ. നായകൻ 12 ലക്ഷം രൂപ പിഴയടക്കണം. മത്സരത്തിൽ രണ്ടാമത് ബൗൾ ചെയ്ത പഞ്ചാബിന് നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ ചെയ്ത് തീർക്കാനായിരുന്നില്ല. 

സീസണിൽ പഞ്ചാബിന്റെ ഭാഗത്ത് നിന്നുള്ള ആദ്യ ഓവർ നിരക്ക് വീഴ്ചയാണ്. അതിനാൽ അശ്വിന്റെ ശിക്ഷ പിഴയിൽ മാത്രമൊതുങ്ങി. ഇനി ഇത് ആവർത്തിക്കുകയാണെങ്കിൽ സസ്പെൻഷൻ പോലുള്ള നടപടികളാവും താരത്തെ കാത്തിരിക്കുക. 

ഈ സീസണിൽ കുറഞ്ഞ ഓവർ നിരക്കിനെത്തുടർന്ന് പിഴ ശിക്ഷ‌ ലഭിക്കുന്ന നാലാം നായകനാണ് അശ്വിൻ. നേരത്തെ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ നായകൻ വിരാട് കോഹ്‌ലി, രാജസ്ഥാൻ‌ റോയൽസ് നായകനായിരുന്ന അജിൻക്യ രഹാനെ എന്നിവർക്കും ടീമിന്റെ കുറഞ്ഞ ഓവർ നിരക്കിനെത്തുടർന്ന് 12 ലക്ഷം രൂപ പിഴ അടക്കേണ്ടി വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ