കായികം

ബൗളറെ സ്റ്റെപ്പൗട്ട് കയറി പ്രഹരിച്ച് ധോണി; തല ഇന്നത്തെ പോരിൽ കളിക്കുമോ? പ്രതീക്ഷയോടെ ആരാധകർ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ നായകൻ ധോണിയുടെ അഭാവത്തിലാണ് ചെന്നൈ സൂപ്പർ കിങ്സ് കളിക്കാനിറങ്ങിയത്. പരുക്കിനെ തുടർന്നായിരുന്നു ധോണി മാറി നിന്നത്. സുരേഷ് റെയ്നയാണ് ടീമിനെ നയിച്ചത്. എന്നാൽ ധോണിയുടെ അഭാവത്തിൽ ടീമിന് തോൽവിയായിരുന്നു ഫലം. 

ചെന്നൈ ആരാധകർക്ക് ആശ്വസമാകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടക്കുന്ന മത്സരത്തിൽ ധോണി കളിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.‌ ധോണി നെറ്റ്സിൽ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ടീം പുറത്തുവിട്ടു. ഇന്നലെ രാത്രി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ധോണി‌ പരിശീലനം നടത്തുന്നതിന്റെ വീഡിയോയാണ് ചെന്നൈ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്ക് വെച്ചത്. ബൗളർമാരെ സ്റ്റെപ്പൗട്ട് കയറി പ്രഹരിക്കുന്ന ധോണി പരുക്കിന്റെ പിടിയിൽ നിന്ന് മോചിതനായെന്നാണ് അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം സൂചിപ്പിക്കുന്നത്.

നേരത്തെ പുറത്തിനേറ്റ പരുക്കിനെ തുടർന്നായിരുന്നു ഹൈദരാബാദിനെതിരായ മത്സരത്തിൽ നിന്ന് ധോണി വിട്ടുനിന്നത്. ഇന്ന് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ധോണി തിരിച്ചെത്തുന്നതോടെ ചെന്നൈ വിജയ വഴിയിൽ തിരിച്ചെത്തുമെന്നാണ് ആരാധക പ്രതീക്ഷ. സീസണിൽ രണ്ട് തോൽവികളാണ് ചെന്നൈക്ക് നേരിടേണ്ടി വന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി