കായികം

ആരായിരുന്നു നമുക്ക് സച്ചിന്‍? ഇതിഹാസ താരത്തിന് പിറന്നാള്‍ മധുരം

സമകാലിക മലയാളം ഡെസ്ക്

സച്ചിന്, ഞങ്ങളെല്ലാവരും ആയിത്തീരാന്‍ കൊതിച്ച് ആ മനുഷ്യന്...സ്വന്തം കൈയ്യൊപ്പിട്ട് സച്ചിനായി നല്‍കിയ ജേഴ്‌സിയില്‍ ഓസ്‌ട്രേലിയന്‍ താരം ആന്‍ഡ്ര്യൂ സൈമണ്ട്‌സ് എഴുതിയത് ഇങ്ങനെയായിരുന്നു. രാജ്യത്തെയൊന്നാകെ ടിവിക്ക് മുന്നില്‍ പിടിച്ചിരുത്താന്‍ ശേഷിയുണ്ടായിരുന്നു ബാറ്റിന്റെ ഉടമ 46ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. 

സച്ചിനുള്ള ആശംസകളാണ് സമൂഹമാധ്യമങ്ങളിലൂടെ ഒഴുകുന്നത്. കുടുംബത്തോട് ഒപ്പമാണ് സച്ചിന്റെ പിറന്നാളാഘോഷം. ജന്മദിനത്തില്‍ ആരാധകരേയും സച്ചിന്‍ മറക്കുന്നില്ല. തന്റെ ആപ്പിലൂടെ ആരാധകരുമായി സംസാരിക്കുമെന്ന് സച്ചിന്‍ പറയുന്നു. സച്ചിന്റെ ജന്മദിനത്തില്‍ അദ്ദേഹം തീര്‍ത്ത് കടന്നു പോയ റെക്കോര്‍ഡുകളും കളിക്കളത്തിലെ മനോഹരമായ നിമിഷങ്ങളും വീണ്ടും ഓര്‍ത്തെടുക്കുകയാണ് ആരാധകര്.ഇരുപത് വര്‍ഷത്തോളം നീണ്ട കരിയറില്‍ സച്ചിന്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍ക്ക് കണക്കില്ല. 200 ടെസ്റ്റുകള്‍, 100 രാജ്യാന്തര സെഞ്ചുറികള്‍, 34357 റണ്‍സ്...ആ ലിസ്റ്റ് അങ്ങനെ നീളുകയാണ്. സച്ചിന്റെ ജന്മദിനം ആഘോഷിക്കുന്ന സമയം ഒരൊറ്റ വാക്കില്‍ സച്ചിന്‍ നിങ്ങള്‍ക്ക് ആരായിരുന്നു എന്ന് പറയാമോ എന്ന ചോദ്യവുമായിട്ടാണ് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ജീവിതവും, ദൈവവും, ഇതിഹാസവുമാണ് സച്ചിന്‍ എന്നെല്ലാമാണ് ആരാധകര്‍ മറുപടിയായി കുറിക്കുന്നത്.‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ