കായികം

116 വർഷങ്ങൾ; ഒടുവിൽ യുവന്റസ് മാറാൻ തീരുമാനിച്ചു

സമകാലിക മലയാളം ഡെസ്ക്

മിലാന്‍: തുടര്‍ച്ചയായി എട്ടാം തവണയും ഇറ്റാലിയന്‍ സീരി എ കിരീടം സ്വന്തമാക്കി യുവന്റസ് തങ്ങളുടെ അപ്രമാദിത്വം ഈ സീസണില്‍ ഉറപ്പാക്കിക്കഴിഞ്ഞു. സീസണ്‍ അവസാനിക്കാരിനിരിക്കെ പുതിയ ഹോം കിറ്റ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് യുവന്റസ്. ടീം ഔദ്യോഗികമായി കിറ്റ് പുറത്തിറക്കിയിട്ടില്ല. പക്ഷേ പുതിയ ജേഴ്‌സിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

1903ലാണ് യുവന്റസ് സീബ്ര വരകളുടെ സ്റ്റൈലിലുള്ള ജേഴ്‌സി അവര്‍ രംഗത്തിറക്കിയത്. 116 വര്‍ഷങ്ങള്‍ക്ക് ശേഷം യുവന്റസ് ജേഴ്‌സിയില്‍ മാറ്റം വരുത്തുന്നു. 

പുതിയ ജേഴ്‌സിയുടെ ഒരു പകുതി വെള്ളയും മറ്റൊരു പകുതി കറുപ്പും ചേര്‍ന്നതാണ്. ജേഴ്‌സിയുടെ മധ്യത്തില്‍ പിങ്ക് നിറത്തിലുള്ള നീളമുള്ള വരയുമുണ്ട്. ജേഴ്‌സിയുടെ വെള്ള ഭാഗത്തെ കൈ കറുപ്പും കറുത്ത ഭാഗത്തെ കൈ വെള്ളയും നിറത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി