കായികം

മൈക്രോഫോണില്‍ അസഭ്യവാക്ക് പറഞ്ഞ് കെ.എല്‍.രാഹുല്‍; പ്രകോപിപ്പിച്ചത് പാര്‍ഥീവിന്റെ ബൗണ്ടറി

സമകാലിക മലയാളം ഡെസ്ക്

കോഫി വിത് കരണ്‍ ജോഹര്‍ ചാറ്റ് ഷോയിലൂടെ വന്ന വിവാദങ്ങള്‍ അവസാനിച്ചു തുടങ്ങുമ്പോഴേക്കും കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം കെ.എല്‍.രാഹുല്‍ മറ്റൊന്നിന് കൂടി തുടക്കമിടുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിന് മൈക്രോ ഫോണില്‍ കമന്റേറ്റര്‍മാരുമായി സംസാരിക്കുന്നതിന് ഇടയില്‍ അസഭ്യ വാക്ക് പറഞ്ഞാണ് രാഹുല്‍ വീണ്ടും ആരാധകരുടെ ഇടയില്‍ സംസാര വിഷയമാകുന്നത്. 

പാര്‍ഥീവ് പട്ടേല്‍ ബൗണ്ടറിയടിച്ചതിന് പിന്നാലെയായിരുന്നു അസഭ്യ വാക്ക് പറഞ്ഞുള്ള രാഹുലിന്റെ പ്രതികരണം. അതിന് പിന്നാലെ, തന്റെ സംസാരം ക്യാമറയില്‍ പതിഞ്ഞുവോയെന്ന് രാഹുല്‍ കമന്റേറ്ററോട് ചോദിക്കുന്നുമുണ്ട്. എന്റെ മൈക്രോഫോണ്‍ മാറ്റു, അല്ലെങ്കില്‍ ഇവിടെ സംഭവിക്കുന്നതെല്ലാം കണ്ട് ഞാന്‍ അരുതാത്തത് എന്തെങ്കിലും പറഞ്ഞു പോകുമെന്നും രാഹുല്‍ കമന്റേറ്റര്‍മാരോട് പറയുന്നു. 

കോഫി വിത് കരണ്‍ ജോഹറിന്റെ എഫക്ടാണ് രാഹുലിന് കാണുന്നതെന്നെല്ലാമാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പറയുന്നത്. ചാറ്റ് ഷോയിലെ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഒരു ലക്ഷം രൂപ വീതമാണ് രാഹുലിനും, ഹര്‍ദിക് പാണ്ഡ്യയ്ക്കും ബിസിസിഒ ഓംബുഡ്‌സ്മാന്‍ പിഴ വിധിച്ചത്. ഡ്യൂട്ടിയിലിരിക്കെ ജീവന്‍ നല്‍കിയ അര്‍ധസൈനിക വിഭാഗത്തിലെ 10 കോണ്‍സ്റ്റമ്പിള്‍മാരുടെ കുടുംബത്തിനാകും ഈ തുക നല്‍കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമീറുള്‍ ഇസ്‌ലാമിന് തൂക്കുകയര്‍ തന്നെ; വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

'വിദേശത്ത് മാത്രമല്ല, ഇങ്ങ് കേരളത്തിലും പറ്റും'; പോറല്‍ പോലുമേല്‍ക്കാതെ വീട് മാറ്റി സ്ഥാപിച്ചു- വീഡിയോ

പിറന്നാള്‍ ദിനത്തില്‍ വൻ പ്രഖ്യാപനവുമായി ജൂനിയർ എൻടിആർ; വരാൻ പോകുന്നത് മാസ് ചിത്രമോ ?

മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

ഒറ്റ സീസണ്‍ മൂന്ന് ക്യാപ്റ്റന്‍മാര്‍!