കായികം

മെസിയുടെ ഒറ്റ ​ഗോളിൽ വിജയം; ലാ ലി​ഗയിൽ കിരീടമുയർത്തി ബാഴ്സലോണ

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് ലാ ലി​ഗയിൽ കിരീടം സ്വന്തമാക്കി ബാഴ്സലോണ. മൂന്ന് മത്സരങ്ങൾ അവശേഷിക്കെയാണ് കറ്റാലൻ പട കിരീടത്തിൽ മുത്തമിട്ടത്. ഇന്നലെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ലെവന്റെയെ ഒറ്റ ​ഗോളിന് കീഴടക്കി ബാഴ്സലോണ വിജയവും കിരീടവും ഉറപ്പാക്കുകയായിരുന്നു. 

തുടക്കത്തിൽ മെസിക്ക് വിശ്രം നൽകിയാണ് വെൽവെർഡെ ടീമിനെ ഇറക്കിയത്. എന്നാൽ മെസിയുടെ അഭാവം അവരുടെ കളിൽ നിഴലിച്ചു. അവസാനം മെസി ഇറങ്ങി. മെസി നേടിയ ഏക ഗോളിലാണ് ബാഴ്സ വിജയിച്ചത്. കിരീടം നേടാനായത് ബാഴ്സലോണയ്ക്ക് ചാമ്പ്യൻസ് ലീ​ഗ് സെമിയുടെ ആദ്യ പാദത്തിൽ ലിവർപൂളിനെ നേരിടാനുള്ള ആത്മവിശ്വാസം നൽകും.

ജയത്തോടെ 35 മത്സരങ്ങളിൽ നിന്ന് 83 പോയിന്റുമായാണ് ബാഴ്സലോണ കിരീടമുറപ്പിച്ചത്. രണ്ടാമതുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് ഇത്രയും മത്സരങ്ങളിൽ നിന്ന് 74 പോയിന്റാണുള്ളത്. ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും അത്‌ലറ്റിക്കോ മാഡ്രിഡിന് 83 പോയിന്റ് മാത്രമേ നേടാനാകു. ഹെഡ് ടു ഹെഡ് മികവ് ഉള്ളത് കൊണ്ട് ഈ 83 പോയിന്റോടെ ബാഴ്സ കിരീടം ഉറപ്പിക്കുകയായിരുന്നു. 

ഇത് 26ആം തവണയാണ് ബാഴ്സലോണ ലാ ലിഗ കിരീടം ഉയർത്തുന്നത്. അവസാന 11 വർഷങ്ങൾക്ക് ഇടയിൽ ബാഴ്സലോണയുടെ എട്ടാം ലീഗ് കിരീടം കൂടിയാണ് ഇത്. മെസിയുടെ കരിയറിലെ പത്താം ലാ ലിഗ കിരീടവുമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ