കായികം

ഹതഭാഗ്യരെ വീണ്ടും ഐസിസി വേദനിപ്പിക്കുന്നു? ലോകകപ്പ് ടീമില്‍ ഇടംനേടാതിരുന്നവരുടെ ഇലവനുമായി ഐസിസി

സമകാലിക മലയാളം ഡെസ്ക്

റിഷഭ് പന്ത്, അമ്പാട്ടി റായിഡു...ലോകകപ്പ് ടീമില്‍ ഇവര്‍ക്ക് ഇടം നല്‍കാതിരുന്നതിനെ ചൊല്ലിയായിരുന്നു വലിയ ചര്‍ച്ച ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്നത്. ഇതുപോലെ, ഏറെ പ്രതീക്ഷിക്കപ്പെട്ടിട്ടും ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്ന കളിക്കാരുമുണ്ട് മറ്റ് ടീമുകളിലും. അങ്ങനെ ഒഴിവാക്കപ്പെട്ട കളിക്കാരെയെല്ലാം വെച്ച് അണ്‍ലക്കി ഇലവന്‍ തയ്യാറാക്കിയിരിക്കുകയാണ് ഐസിസി. 

ഇന്ത്യയില്‍ നിന്നും പന്തും, റായിഡുവുമാണ് ഈ അണ്‍ലൈക്കി ഇലവനില്‍ ഇടം നേടിയത്. പാകിസ്താന്റെ മുഹമ്മദ് റിസ്വാന്‍, ആസിഫ് അലി, മുഹമ്മദ് അമീര്‍, ശ്രീലങ്കയുടെ നിരോഷന്‍ ഡിക്വെല്ല, ദിനേശ് ചാന്ദിമല്‍, അഖില ധനഞ്ജയ, ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍, വിന്‍ഡിസിന്റെ കെയ്‌റോണ്‍ പൊള്ളാര്‍ഡ്, ഓസ്‌ട്രേലിയയുടെ ഹാന്‍ഡ്‌സ്‌കോമ്പ് എന്നിവരാണ് ആ ഹതഭാഗ്യരുടെ ലിസ്റ്റില്‍ ഇടംപിടിച്ചവര്‍. 

മികച്ച ഫോമിലായിരുന്നിട്ടും ഓസീസിന്റെ ലോകകപ്പ് ടീമില്‍ നിന്നും ഹാന്‍ഡ്‌സ്‌കോമ്പിനെ മാറ്റി നിര്‍ത്തിയിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ഇതുവരെ അരങ്ങേറ്റം കുറിക്കാത്ത ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിലേക്ക് എത്തുമെന്ന വിലയിരുത്തല്‍ ശക്തമായിരുന്നു എങ്കിലും അതുണ്ടായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി