കായികം

ഞാന്‍ സ്വവര്‍ഗാനുരാഗിയല്ല, സുഹൃത്തിനൊപ്പമുള്ള ഫോട്ടോ വൈറലായതിന് പിന്നാലെ ഓസീസ് താരത്തിന്റെ വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

ബോയ്ഫ്രണ്ടിനൊപ്പം ഡിന്നര്‍ എന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത ഫോട്ടോയ്ക്ക് അടിക്കുറുപ്പായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ജെയിംസ് ഫോല്‍ക്‌നര്‍ എഴുതിയത്. ഇതോടെ ഫോല്‍ക്‌നര്‍ സ്വവര്‍ഗാനുരാഗിയാണോ എന്ന ചോദ്യമുയര്‍ത്തിയിട്ടായിരുന്നു ആരാധകരുടെ വരവ്. ഇതിന് പിന്നാലെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഫോല്‍ക്‌നര്‍. 

ഞാന്‍ സ്വവര്‍ഗാനുരാഗിയല്ലെന്നാണ് ഫോല്‍ക്‌നര്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ 29ന് ജന്മദിനം ആഘോഷിച്ചുകൊണ്ടുള്ള ഫോല്‍ക്‌നറുടെ പോസ്റ്റായിരുന്നു തെറ്റിദ്ധാരണ പരത്തി വൈറലായത്. അമ്മയും, മറ്റൊരു ആണ്‍സുഹൃത്തുമായിരുന്നു ഫോല്‍ക്‌നറിനൊപ്പം ഫോട്ടോയിലുണ്ടായത്. ഡിന്നര്‍ വിത് ബോയ്ഫ്രണ്ട് എന്നതിനൊപ്പം, ടുഗതര്‍ ഫോര്‍ 5 ഇയര്‍ എന്ന ഹാഷ് ടാഗും ഫോല്‍ക്‌നര്‍ ഇട്ടിരുന്നു. 

ഫോല്‍ക്‌നറിന്റെ ഈ പോസ്റ്റിന് പിന്നാലെ താരത്തെ സ്വവര്‍ഗാനുരാഗത്തില്‍ പിന്തുണച്ചുകൊണ്ടുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വന്നത്. വലിയ ധൈര്യമാണ് എന്നായിരുന്നു ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മാക്‌സ്വല്‍ ഫോല്‍ക്‌നറിനെ പിന്തുണച്ചു കൊണ്ട് എഴുതിയത്. അവിടം കൊണ്ടും തീര്‍ന്നില്ല. 

സ്വവര്‍ഗാനുരാഗിയാണ് താന്‍ എന്ന് തുറന്നു പറയുന്ന ആദ്യ ഓസീസ് ക്രിക്കറ്റ് താരമാണ് ഫോല്‍ക്‌നര്‍ എന്ന് പറഞ്ഞായിരുന്നു ഡെയ്‌ലി മെയില്‍, ദി ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. സംഭവം ചര്‍ച്ചാ വിഷയമായതോടെ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഫോല്‍ക്‌നറും വിശദീകരണവുമായി എത്തുകയായിരുന്നു. ക്രിക്കറ്റിലെ തന്റെ നല്ല സുഹൃത്തും, സഹവാസിയുമാണ് ആ സുഹൃത്ത് എന്നാണ് ഫോല്‍ക്‌നര്‍ പിന്നീട് വിശദീകരിച്ചത്. 

ഞാന്‍ സ്വവര്‍ഗാനുരാഗിയല്ല. എങ്കിലും ഇതിലൂടെ എല്‍ജിബിടി സമൂഹത്തിന് ലഭിച്ച പിന്തുണ കാണുമ്പോള്‍ സന്തോഷമുണ്ട്. സ്‌നേഹം എങ്ങനെയായലും സ്‌നേഹം ആണെന്ന് മറക്കരുത് എന്നും ഫോല്‍ക്‌നര്‍ തന്റെ വിശദീകരണത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ