കായികം

പുതിയ റോളില്‍ ഇര്‍ഫാന്‍ പത്താന്‍; ഇനി പരിശീലകനും ഉപദേഷ്ടാവും

സമകാലിക മലയാളം ഡെസ്ക്

ബറോഡ: മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ ഇനി പുതിയ റോളില്‍. വരാനിരിക്കുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സീസണില്‍ ജമ്മു കശ്മിര്‍ ടീമിന്‍ പരിശീലകനും ഉപദേഷ്ടാവുമായി ഇനി ഇര്‍ഫാനെ കാണാം. നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കമന്റേറ്ററായി സേവനമനുഷ്ഠിക്കുകയാണ് ഇര്‍ഫാന്‍.

കഴിഞ്ഞ സീസണില്‍ കളിക്കാരനും ഉദേഷ്ടാവും എന്ന നിലയില്‍ ജമ്മുവിന്റെ രഞ്ജി മത്സരങ്ങളിലടക്കം ഇര്‍ഫാന്‍ കളിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായണ് പുതിയ പദവി. കഴിഞ്ഞ സീസണില്‍ ജമ്മുവിനായി മൂന്ന് വിഭാഗങ്ങളിലും താരം കളത്തിലിറങ്ങിയിരുന്നു. ടീമിനായി ശരാശരി പ്രകടനമാണ് ഇര്‍ഫാന് പുറത്തെടുക്കാന്‍ സാധിച്ചത്. 

ജമ്മു ടീമിലേക്ക് താരങ്ങളെ കണ്ടെത്താനായി സംസ്ഥാനത്തെ വിവിധ കോളജുകളില്‍ ടാലന്റ് ഹണ്ട് നടത്തുന്നുണ്ട്. ഇതിന്റെ മുഖ്യ ചുമതലയും ഇര്‍ഫാന് തന്നെയാണ്. ഇത്തരത്തില്‍ കണ്ടെത്തിയ റാസിഖ് സലം നിലവില്‍  മുംബൈ ഇന്ത്യന്‍സ് താരമായി ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. 

2012ലാണ് ഇര്‍ഫാന്‍ അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. പിന്നീട് ഫസ്റ്റ്  ക്ലാസ് ക്രിക്കറ്റില്‍ കൡച്ച താരം സമീപ കാലത്താണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''