കായികം

ഇന്ത്യ-വിന്‍ഡിസ് ആദ്യ ട്വന്റി20യില്‍ മഴ വില്ലനാവും? കാലാവസ്ഥാ റിപ്പോര്‍ട്ട്‌

സമകാലിക മലയാളം ഡെസ്ക്

ഫ്‌ളോറിഡ: 2020ലെ ലോക ട്വന്റി20 മുന്‍പില്‍ കണ്ട് പരീക്ഷണങ്ങള്‍ക്ക് വിന്‍ഡിസ് പര്യടനത്തോടെ തുടക്കമിടുകയാണ് ഇന്ത്യ. യുവതാരങ്ങളെ കൂടുതല്‍ ഉള്‍പ്പെടുത്തി ഇന്ത്യ ഇറങ്ങുന്നു എന്നതും, ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരം എന്ന നിലയിലും ഇന്നത്തെ മത്സരത്തിലേക്ക് ആരാധകരുടെ ശ്രദ്ധയെത്തുന്നു. എന്നാല്‍, കാലാവസ്ഥ ചിലപ്പോള്‍ രസം കൊല്ലിയായേക്കും എന്നാണ് റിപ്പോര്‍ട്ട്. 

ഫ്‌ളോറിഡയിലെ ലൗഡര്‍ഹില്ലില്‍ ഇടിവെട്ടോട് കൂടിയ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ പ്രവചനം. കളിക്ക് മുന്‍പ് കനത്ത മഴ ലഭിക്കുമെന്നും, മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ കളി തുടങ്ങാന്‍ സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഉച്ചയ്ക്ക് ശേഷവും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് ക്രിക്കറ്റ് ആരാധകരെ നിരാശയിലാഴ്ത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു