കായികം

അഞ്ച് സിക്‌സ്, കൂടെയൊരു തകര്‍പ്പന്‍ ക്യാച്ചും; കാനഡ ലീഗില്‍ തകര്‍പ്പന്‍ കളി തുടര്‍ന്ന് യുവി

സമകാലിക മലയാളം ഡെസ്ക്


കാനഡ ലീഗില്‍ തകര്‍ത്തു കളിച്ച് ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്. 22 പന്തില്‍ നിന്ന് 51 റണ്‍സ് അടിച്ചെടുത്തായിരുന്നു യുവിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്. താരത്തിന്റെ ബാറ്റില്‍ നിന്നും വന്നത് അഞ്ച് സിക്‌സും മൂന്ന് ഫോറും. എന്നിട്ടും, ടൊറന്റോ റോയല്‍സിനെ ജയത്തിലേക്കെത്തിക്കാന്‍ യുവിക്കായില്ല. 

223 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യമാണ് യുവരാജിന്റെ ടീമിന് മുന്‍പില്‍ ബ്രാംപ്ടണ്‍ വോള്‍വ്‌സ് ഉയര്‍ത്തിയത്. നാലാമനായി ക്രീസിലെത്തിയത് മുതല്‍ യുവി തകര്‍ത്ത് കളിക്കാന്‍ തുടങ്ങി. 16ാം ഓവറില്‍ യുവി പുറത്തായതിന് പിന്നാലെ വോള്‍വ്‌സ് 11 റണ്‍സിന്റെ തോല്‍വിയിലേക്ക് വീണു. 

ഫീല്‍ഡിങ്ങില്‍ തകര്‍പ്പന്‍ ക്യാച്ചും യുവിയില്‍ നിന്ന് ആരാധകരെ രസിപ്പിച്ച് എത്തി. തന്റെ ഐപിഎല്‍ പരിശീലകനായ ജയവര്‍ധനയ്ക്ക് മുന്‍പില്‍ മികച്ച കളി പുറത്തെടുക്കാനായതില്‍ സന്തോഷമുണ്ടെന്നാണ് കളിക്ക് ശേഷം യുവി പറഞ്ഞത്. കളി കാണാന്‍ ജയവര്‍ധന എത്തിയിരുന്നു. ഐപിഎല്‍ സമയത്ത് എന്റെ ബാറ്റ് സ്വിങ് ചെയ്യുന്നതില്‍ ജയവര്‍ധന സന്തോഷവാനല്ലായിരുന്നു എന്നും യുവി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു