കായികം

ഇത്ര ദിവസം പിന്നിട്ടിട്ടും കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല, ആശങ്കയില്‍ റയല്‍ കശ്മീര്‍ താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ തിങ്കളാഴ്ച ജമ്മു കശ്മീര്‍ വിട്ടു പോരേണ്ടി വന്നതിന് ശേഷം കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് റയല്‍ കശ്മീര്‍ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍. ഡരന്റ് കപ്പില്‍ പങ്കെടുക്കുന്നതിനായി കൊല്‍ക്കത്തയിലാണ് ടീം ഇപ്പോള്‍. 

കൊല്‍ക്കത്തയിലെത്തിയതിന് ശേഷം വീട്ടിലേക്ക് വിളിക്കാനും അവരുമായി ബന്ധപ്പെടാനും എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ലെന്ന് റയല്‍ കശ്മീരിന്റെ പ്രതിരോധ നിരക്കാരനായ മുഹമ്മദ് ഹമ്മാദ് പറയുന്നു. അഞ്ച് കശ്മീരി താരങ്ങളാണ് ക്ലബിലുള്ളത്. ഇവരുടെ ആശങ്ക മുന്‍പില്‍ കണ്ട് ടീം ഉടമയായ സന്ദീപ് ചാട്ടൂ കശ്മീരിലേക്ക് പോവുകയും, ടീം അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് കര്‍ഫ്യൂവില്‍ നിന്ന് ഇളവ് നല്‍കണം എന്ന് സൈന്യത്തോട് ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. 

ജമ്മുകശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുന്‍പായിട്ട് കൂടുതല്‍ സൈന്യത്തെ മേഖലയില്‍ വിന്യസിച്ചും കര്‍ഫ്യൂ പ്രഖ്യാപിച്ചുമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍കരുതലെടുത്തത്. കശ്മീര്‍ ക്രിക്കറ്റ്, ഫുട്‌ബോള്‍ ടീം അംഗങ്ങളോട് അടിയന്തരമായി സംസ്ഥാനം വിടാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. 

ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ കശ്മീരില്‍ വിച്ഛേദിച്ചിരുന്നു. എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടിട്ടും കശ്മീരിലെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ സാധിക്കാത്തതില്‍ ആശങ്ക പങ്കുവയ്ക്കുകയാണ് റയല്‍ കശ്മീര്‍ ടീം അംഗങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി