കായികം

രണ്ട് ബാഴ്‌സ താരങ്ങളെ തരണം, എങ്കില്‍ നെയ്മറെ വിട്ടുതരാം; വിട്ടുവീഴ്ചയുമായി പിഎസ്ജി

സമകാലിക മലയാളം ഡെസ്ക്

നെയ്മറെ വിട്ടുകിട്ടണം എങ്കില്‍ ബാഴ്‌സ എന്തെല്ലാം നല്‍കണം എന്ന വ്യക്തമാക്കി പിഎസ്ജി. കുട്ടിഞ്ഞോ, നെല്‍സന്‍ സെമെഡോ എന്നീ രണ്ട് കളിക്കാരേയും, 50 മില്യണ്‍ യൂറോയുമാണ് ബാഴ്‌സയോട് പിഎസ്ജി ആവശ്യപ്പെടുന്നത്. 222 മില്യണ്‍ യൂറോയ്ക്കാണ് നെയ്മറെ ബാഴ്‌സ സ്വന്തമാക്കിയത്. നെയ്മറില്‍ ബാഴ്‌സ വീണ്ടും താത്പര്യം പ്രകടിപ്പിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്ക് ഇതുവരെ പിഎസ്ജി തയ്യാറായിരുന്നില്ല. ആ നിലപാടിലാണ് ഇപ്പോള്‍ അയവ് വരുന്നത്. 

ഗ്രീസ്മാന്‍ കൂടി ബാഴ്‌സയിലേക്ക് എത്തിയപ്പോള്‍ കുട്ടിഞ്ഞോയെ നഷ്ടപ്പെട്ടാലും കാറ്റലന്‍സിന് വിഷയമല്ല. ടോട്ടന്നത്തിന് ലോണായി കുട്ടിഞ്ഞോയെ നല്‍കുന്നത് പരിഗണനയിലുണ്ടായെങ്കിലും പ്രീമിയര്‍ ലീഗ് വിന്‍ഡോ സമയം അവസാനിച്ചതോടെ അത് നടന്നില്ല. ബാഴ്‌സയില്‍ റോബര്‍ട്ടോയ്ക്ക് ഒപ്പം റൈറ്റ് ബാക്കായി നില്‍ക്കുകയാണ് സെമെഡോ. 

ബാഴ്‌സയിലേക്ക് ചേക്കേറാന്‍ തയ്യാറായി നില്‍ക്കുന്ന നെയ്മര്‍ പിഎസ്ജിക്ക് വേണ്ടി പ്രീസീസണ്‍ മത്സരങ്ങള്‍ കളിച്ചിരുന്നില്ല. എന്നാല്‍, ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ നെയ്മറെ ലക്ഷ്യമിടുന്നില്ലെന്ന് ബാഴ്‌സ വൈസ് പ്രസിഡന്റും വ്യക്തമാക്കുകയുണ്ടായി. എന്നാല്‍, നെയ്മര്‍ക്ക് വേണ്ടി ബാഴ്‌സയിലെ ആറ് കളിക്കാരുടെ ലിസ്റ്റ് പിഎസ്ജിക്ക് മുന്‍പില്‍ ബാഴ്‌സ വെച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട് വന്നത്. ഈ ആറ് പേരില്‍ നിന്നും രണ്ട് കളിക്കാരെ തെരഞ്ഞെടുക്കാമെന്നായിരുന്നു വ്യവസ്ഥ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു