കായികം

ആ​​ദ്യം അഫ്രീദി, പിന്നെ അക്തർ; കശ്മീർ വിഷയത്തിൽ അഭിപ്രായവുമായി ഇപ്പോൾ സർഫ്രാസ് അഹമ്മദും

സമകാലിക മലയാളം ഡെസ്ക്

ഇസ്‌ലാമാബാദ്: കശ്മീർ വിഷയത്തിൽ അഭിപ്രായ പ്രകടനവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദും രം​ഗത്ത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയ വിഷയത്തിലാണ് മുൻ നായകൻ ഷാഹിദ് അഫ്രീദിക്കും മുൻ പസർ ഷൊയ്ബ് അക്തറിനും പിന്നാലെയാണ് അഭിപ്രായവുമായി സർഫ്രാസും രം​ഗത്തെത്തിയിരിക്കുന്നത്. 

ഈദ് പ്രാർഥനകൾക്കു ശേഷമാണ് കശ്മീരിലെ ജനങ്ങളോടുള്ള ഇഷ്ടം പാക്ക് ക്യാപ്റ്റൻ മാധ്യമങ്ങൾക്കു മുന്നിൽ തുറന്നു പറഞ്ഞത്. കശ്മീരിലെ സഹോദരങ്ങളെ രക്ഷിക്കാനും സകല വെല്ലുവിളികളിലും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും അവരെ തുണയ്ക്കാനും സർവശക്തനായ ദൈവത്തോടു പ്രാർഥിക്കുന്നതായി സർഫ്രാസ് പറഞ്ഞു. അവരുടെ വേദനകളും സങ്കടങ്ങളും തങ്ങളും പങ്കിടുന്നതായും പാകിസ്ഥാൻ ഒന്നടങ്കം അവർക്കൊപ്പമുണ്ടെന്നും സർഫ്രാസ് വ്യക്തമാക്കി. 

നേരത്തെ, കശ്മീർ വിഷയത്തിൽ അഭിപ്രായം തുറന്നു പറഞ്ഞും ഐക്യരാഷ്ട്ര സംഘടനയെ വിമർശിച്ചും മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി, ഷൊയ്ബ് അക്തർ എന്നിവരും രംഗത്തെത്തിയിരുന്നു.

കശ്മീരികൾക്ക് ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച അവരുടെ അവകാശങ്ങൾ അനുവദിച്ചു കൊടുക്കണമെന്നായിരുന്നു അഫ്രീദി ട്വിറ്ററിൽ കുറിച്ചത്. കശ്മീരിൽ മാനവികതയ്ക്കെതിരെ നടക്കുന്ന അക്രമങ്ങളും കൈയേറ്റങ്ങളും എതിർക്കണമെന്നും അഫ്രീദി ട്വിറ്ററിൽ കുറിച്ചു. 

അതേസമയം അഫ്രീദിയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരവും നിലവിൽ ബിജെപി എംപിയുമായി ഗൗതം ഗംഭീർ ചുട്ടമറുപടിയുമായി രംഗത്തെത്തിയിരുന്നു. അഫ്രീദി ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളെല്ലാം പാക് അധീന കശ്മീരിലാണെന്നായിരുന്നു ഗംഭീറിന്റെ തിരിച്ചടി. പാക് അധീന കശ്മീരിലെ എല്ലാ പ്രശ്നങ്ങൾക്കും ഉടൻ പരിഹാരമാകുമെന്നും ​ഗംഭീർ തിരിച്ചടിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു