കായികം

ജല സംരക്ഷണത്തില്‍ സര്‍ക്കാര്‍ പരസ്യം, ഉടക്കി ടീം മാനേജര്‍; നടപടിക്കൊരുങ്ങി ബിസിസിഐ

സമകാലിക മലയാളം ഡെസ്ക്

വിന്‍ഡിസ് പര്യടനത്തിലേര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ ടീമിന്റെ അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ക്കെതിരെ നടപടിയുണ്ടായേക്കും. വെസ്റ്റ് ഇന്‍ഡീസിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്ന ആരോപണത്തിലാണ് അഡ്മിനിസ്‌ട്രേറ്റീവ് മാനേജറായ സുനില്‍ സുബ്രഹ്മണ്യത്തിനെതിരെ നടപടി വരുന്നത്. 

ജല സംരക്ഷണം എന്ന വിഷയത്തില്‍ ഇന്ത്യന്‍ ടീമിനെ ഉള്‍പ്പെടുത്തി പരസ്യം ചിത്രീകരിക്കാന്‍ സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അഡ്മിനിസ്‌ട്രേറ്റീവ് മാനേജറോട് സംസാരിക്കാനാണ് ബിസിസിഐ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചത്. എന്നാല്‍, ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ഉന്നത ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ടപ്പോള്‍ സന്ദേശങ്ങള്‍ അയച്ച് ശല്യപ്പെടുത്തരുത് എന്ന മറുപടിയാണ് അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ നല്‍കിയത്. 

ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരുമായി സംസാരിക്കാനും അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ തയ്യാറായില്ലെന്ന് ബിസിസിഐയ്ക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പരാതി ഡല്‍ഹിയിലെത്തുകയും, സിഒഎ തലവന്‍ വിനോദ് റായിയുടെ ശ്രദ്ധയില്‍പ്പെടുകയുമായിരുന്നു. 2017 മുതലാണ് സുബ്രഹ്മണ്യം ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. ലോകകപ്പോടെ കരാര്‍ അവസാനിച്ചെങ്കിലും വിന്‍ഡിസ് പര്യടനം വരെ കാലാവധി നീട്ടുകയായിരുന്നു. മറ്റ് കോച്ചിങ് സ്റ്റാഫിനൊപ്പം സുബ്രഹ്മണ്യത്തിന്റെ കരാറും ബിസിസിഐ പുതുക്കില്ലെന്ന് ഇതോടെ വ്യക്തമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍