കായികം

യുവിയെ മറികടക്കാന്‍ രോഹിത്, ഷമിയെ പിന്നിലാക്കാന്‍ കുല്‍ദീപ്; ഇന്ന് ഇവര്‍ക്കിത് മറികടക്കാം

സമകാലിക മലയാളം ഡെസ്ക്

കദിനത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരില്‍ ഏഴാമതെത്താന്‍ രോഹിത് ശര്‍മ. 26 റണ്‍സ് കൂടിയുണ്ടെങ്കില്‍ രോഹിത്തിന് ഈ നേട്ടം കൈവരിക്കാം. യുവരാജ് സിങ്ങിനെയാണ് ഇവിടെ രോഹിത് പിന്നിലാക്കുക. 304 ഏകദിനങ്ങളില്‍ നിന്ന് 8701 റണ്‍സാണ് യുവിയുടെ സമ്പാദ്യം. 

രോഹിത്തിന്റെ ഈ നേട്ടത്തിലേക്ക് എത്താന്‍ വേണ്ടി വരുന്നതാവട്ടെ 217 ഏകദിനങ്ങളും. വിന്‍ഡിസിനെതിരായ രണ്ടാം ഏകദിനത്തില്‍ രോഹിത്തിന് മികച്ച ഇന്നിങ്‌സ് പുറത്തെടുക്കാനായില്ല. സ്‌കോര്‍ കണ്ടെത്താന്‍ മൂന്നാം ഏകദിനത്തില്‍ രോഹിത്തിനായാല്‍ യുവിയെ രോഹിത് ഇന്ന് പിന്നിലേക്ക് മാറ്റും. 

വിന്‍ഡിസിനെതിരായ മൂന്നാം ഏകദിനത്തില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടാല്‍ മുഹമ്മദ് ഷമിയുടെ റെക്കോര്‍ഡാണ് സ്പീന്നര്‍ കുല്‍ദീപ് യാദവിന് മറികടക്കാനാവുക. ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് വീഴ്ത്തുന്ന താരമെന്ന റെക്കോര്‍ഡാണ് കുല്‍ദീപിന് മുന്‍പിലുള്ളത്. 

100 വിക്കറ്റ് തികയ്ക്കാന്‍ നാല് വിക്കറ്റ് കൂടിയാണ് കുല്‍ദീപിന് വേണ്ടത്. 2017ല്‍ അരങ്ങേറ്റം കുറിച്ച കുല്‍ദീപ് 53 ഏകദിനങ്ങളില്‍ നിന്ന് 96 വിക്കറ്റാണ് ഇപ്പോള്‍ വീഴ്ത്തിയിരിക്കുന്നത്. 56 ഏകദിനങ്ങളില്‍ നിന്നാണ് ഷമി ഈ നേട്ടം കൈവരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു