കായികം

അഞ്ച് സിക്‌സ്, മൂന്ന് മുട്ട, പിന്നെ പകരം വീട്ടലും; വിന്‍ഡിസിനെതിരായ പ്രകടനത്തെ കുറിച്ച് ശ്രേയസ്‌

സമകാലിക മലയാളം ഡെസ്ക്

ണ്ട് അവസരമാണ് യുവതാരം ശ്രേയസ് അയ്യര്‍ക്ക് മുന്‍പിലുണ്ടായത്, ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍. രണ്ട് അവസരവും പ്രയോജനപ്പെടുത്താന്‍ ശ്രേയസിനായി. നാലാം സ്ഥാനത്തേക്ക് ശ്രേയസിനെ പരിഗണിക്കണം എന്ന ആവശ്യവും ഇതോടെ ശക്തമായി. സാഹചര്യങ്ങള്‍ തനിക്ക് അനുകൂലമായി വന്ന് നില്‍ക്കുമ്പോള്‍, ടീമിനെ സഹായിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നാണ് ശ്രേയസ് പറയുന്നത്. 

'ഞാന്‍ വളരെ സന്തുഷ്ടനാണ്. ഡ്രസിങ് റൂമില്‍ മറ്റെല്ലാവരും സമ്മര്‍ദ്ദത്തില്‍ നില്‍ക്കുമ്പോള്‍, ഇതുപോലുള്ള സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യുന്നതാണ് എനിക്കിഷ്ടം. ഏത് നിമിഷവും കളിയുടെ ഗതി തിരിക്കാം എന്നതാണ് ഇത്തരം സാഹചര്യങ്ങള്‍ ഇഷ്ടപ്പെടാന്‍ കാരണം' എന്നും ശ്രേയസ് പറയുന്നു. 

ചഹല്‍ ടിവിയിലെ പ്രത്യക്ഷപ്പെട്ടായിരുന്നു ശ്രേയസിന്റെ വാക്കുകള്‍. വിന്‍ഡിസിനെതിരായ അവസാന ഏകദിനത്തില്‍ തുടരെ സിക്‌സ് വഴങ്ങിയതിനെ കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ തമാശ കലര്‍ത്തിയായിരുന്നു ശ്രേയസിന്റെ പ്രതികരണം. 'നമ്മുടെ ബൗളര്‍മാര്‍ക്കെതിരെ അവര്‍ നടത്തിയ കൂറ്റനടികള്‍ക്ക് പകരം ചോദിക്കാനാണ് ഞാന്‍ ബിഗ് ഹിറ്റുകള്‍ക്ക് തുനിഞ്ഞത്. ചഹലിനെതിരെ പൂരന്‍ റണ്‍സ് കണ്ടെത്തിയത് എന്നെ ദേഷ്യപ്പെടുത്തി. എനിക്ക് പ്രതികാരം ചെയ്യണമായിരുന്നു'. 

41 പന്തില്‍ നിന്ന് 65 റണ്‍സാണ് മൂന്നാം ഏകദിനത്തില്‍ ശ്രേയസ് നേടിയത്. പറത്തിയത് മൂന്ന് ഫോറും, അഞ്ച് കൂറ്റന്‍ സിക്‌സും. ഈ തകര്‍പ്പന്‍ ഇന്നിങ്‌സിന് ഇറങ്ങുന്നതിന് മുന്‍പുള്ള ഒരുക്കങ്ങള്‍ എന്തായിരുന്നു എന്ന് ചോദിച്ചപ്പോള്‍, 'രാവിലെയുള്ള പതിവ് ദിനചര്യകള്‍ ചെയ്തു, പിന്നെ പ്രാതലിനൊപ്പം മൂന്ന് മുട്ടയും കഴിച്ചു' എന്നായിരുന്നു ശ്രേയസിന്റെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍