കായികം

''പാകിസ്ഥാനിലെ സ്വാതന്ത്ര്യമില്ലായ്മയാണ് ഏറെ അസ്വസ്ഥപ്പെടുത്തിയത്, ഒപ്പം പിന്നില്‍ നിന്നുള്ള കുത്തും''

സമകാലിക മലയാളം ഡെസ്ക്

സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് പാകിസ്ഥാനില്‍ കഴിഞ്ഞ നാളുകളില്‍ ഏറ്റവും അസ്വസ്ഥപ്പെടുത്തിയിരുന്നത് എന്ന് പാക് മുന്‍ ബാറ്റിങ് കോച്ച് ഗ്രാന്റ് ഫ്‌ലവര്‍. സ്വാതന്ത്ര്യമില്ലായ്മയും, സുരക്ഷാ പ്രശ്‌നങ്ങളും വലിയ വെല്ലുവിളി തീര്‍ത്തിരുന്നു എന്നാണ് ടീമിന്റെ ബാറ്റിങ് പരിശീലക സ്ഥാനത്ത് നിന്നും മാറ്റപ്പെട്ടതിന് പിന്നാലെ ഫ്‌ലവര്‍ പറയുന്നത്. 

2014 മുതല്‍ പാക് ടീമിന്റെ ബാറ്റിങ് കോച്ചായിരുന്നു ഫഌര്‍. എന്നാല്‍, ലോകകപ്പ് തോല്‍വിക്ക് പിന്നാലെ നടത്തിയ അഴിച്ചുപണിയില്‍ ഫഌവറുമായുള്ള കരാറും പുതുക്കേണ്ടതില്ലെന്ന് പാകിസ്ഥാന്‍ തീരുമാനിച്ചു. മുന്‍ കളിക്കാരുടെ പിന്നില്‍ നിന്നുമുള്ള കുത്ത്. പാക് ക്രിക്കറ്റില്‍ വേരാഴുന്ന രാഷ്ട്രീയം എന്നിവയൊന്നും മറക്കാനാവില്ലെന്നും ഫഌവര്‍ പറയുന്നു. 

പരിശീലിപ്പിച്ചവരില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍, ബാബര്‍ അസം എന്നാന്ന് ഫഌവര്‍ മറുപടി നല്‍കിയത്. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ജയമാണ് പാക് ടീമിനൊപ്പം നിന്നുള്ള ഫഌവറിന്റെ ഏറ്റവും വലിയ നേട്ടം. ഇന്ത്യയെയാണ് പാകിസ്ഥാന്‍ ഇവിടെ തോല്‍പ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത