കായികം

മുഹമ്മദ് അനസിന് അര്‍ജുന പുരസ്‌കാരം; വിമല്‍ കുമാറിന് ദ്രോണാചാര്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മലയാളി അത്‌ലറ്റ് മുഹമ്മദ് അനസിന് അര്‍ജുന പുരസ്‌കാരം. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവാണ് അനസ്. 400മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് കുറിച്ച താരം കൂടിയാണ് അനസ്. കായിക രംഗത്തെ സമഗ്ര സംഭാവയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരം 1972ല്‍ മ്യൂണിക് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ മാനുവല്‍ ഫെഡ്രറികിനും ലഭിച്ചു. ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു അദ്ദേഹം. ഒളിമ്പിക്‌സ് മെഡല്‍ നേടി 47 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യം ആദരിച്ചിരിക്കുന്നത്. ബാഡ്മിന്റണ്‍ കോച്ച് യു.വി വിമല്‍കുമാറിന് ദ്രോണാചാര്യ പുരസ്‌കാരത്തിനും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. 

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, വനിതാ ക്രിക്കറ്റ് താരം പൂനം യാദവ് എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി. പാരാലിംബിക്‌സ് താരം ദീപാ മാലിക് ഖേല്‍ രത്‌ന പുരസ്‌കാരത്തിന് അര്‍ഹയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍