കായികം

ഈ സമയം ചിരിക്കാതിരിക്കാനുള്ള മാന്യതയെങ്കിലും? ആരാധകരെ ത്രില്ലടിപ്പിച്ച പോരില്‍ ഒരൊറ്റ ചിരിയിലൂടെ വില്ലനായി ആര്‍ച്ചര്‍

സമകാലിക മലയാളം ഡെസ്ക്

ഷസില്‍ അരങ്ങേറ്റം കുറിച്ച ആര്‍ച്ചര്‍ ക്രിക്കറ്റ് പ്രേമികളെ ഒന്നാകെ ത്രില്ലടിപ്പിച്ച സ്‌പെല്ലുമായാണ് കളം നിറഞ്ഞത്. തുടര്‍ച്ചയായ 16 ഡെലിവറികള്‍ 90എംപിഎച്ചില്‍. പക്ഷേ, ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മറക്കാത്ത സ്മിത്ത്-ആര്‍ച്ചര്‍ പോരില്‍ ഒരൊറ്റ ചിരികൊണ്ട് വില്ലനായി ആര്‍ച്ചര്‍. 

ആര്‍ച്ചറുടെ ബൗണ്‍സറില്‍ പരിക്കേറ്റ് വീണ സ്മിത്തിന് അടുത്തെത്തി കാര്യങ്ങള്‍ തിരക്കാന്‍ തയ്യാറാവാതിരുന്നതിന് പുറമെ, ഗ്രൗണ്ടില്‍ സ്മിത്ത് കിടക്കുന്ന സമയം ചിരിച്ചു നില്‍ക്കാന്‍ കാണിച്ച ആര്‍ച്ചറിന്റെ മനോഭാവവുമാണ് ക്രിക്കറ്റ് പ്രേമികള്‍ ചോദ്യം ചെയ്യുന്നത്. 

തന്റെ തുടര്‍ച്ചയായ മൂന്നാം ആഷസ് സെഞ്ചുറിയിലേക്ക് സ്മിത്ത് നീങ്ങുന്ന സമയമാണ് ആര്‍ച്ചറുടെ തുടരെയുള്ള ഷോര്‍ട്ട് ബോളില്‍ സ്മിത്ത് വീണത്. അതിന് മുന്‍പ്, ആര്‍ച്ചറുടെ ഡെലിഴരില്‍ ഷോള്‍ഡറില്‍ കൊള്ളുകയും ചെയ്തിരുന്നു. ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ പോരുകളിലൊന്നാണ് സ്മിത്തും ആര്‍ച്ചറും നേര്‍ക്കുനേര്‍ വന്നപ്പോള്‍ സംഭവിച്ചതെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍