കായികം

രോഹിത്തിന്റെ ആ നില്‍പ്പ് കുടവയര്‍ മറയ്ക്കാനല്ലേ? ഗ്രൂപ്പ് ഫോട്ടോയില്‍ രോഹിത്തിന് നേര്‍ക്ക് പരിഹാസം

സമകാലിക മലയാളം ഡെസ്ക്

വിന്‍ഡിസിനെതിരായ ആദ്യ ടെസ്റ്റിന് മുന്‍പുള്ള ഇടവേള ഇന്ത്യന്‍ ടീം ആസ്വദിക്കുന്നതിന് ഇടയിലെ ഒരു ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ സംസാര വിഷയം. ബീച്ചില്‍ ടീം അംഗങ്ങള്‍ക്കും കോച്ചിങ് സ്റ്റാഫിനും ഒപ്പമുള്ള ഫോട്ടോ കോഹ് ലി പങ്കുവെച്ചതില്‍ രോഹിത് മറഞ്ഞു നില്‍ക്കുന്നതാണ് ആരാധകരുടെ ശ്രദ്ധയിലുടക്കിയത്. 

കുടവയര്‍ മറച്ചു വെക്കുന്നതിന് വേണ്ടിയാണ് രോഹിത്തിന്റെ ആ നില്‍പ്പ് എന്ന് പറഞ്ഞാണ് ആരാധകര്‍ ട്രോളുന്നത്. സിക്‌സ് പാക്കോടെ നില്‍ക്കുകയാണ് അവിടെ കോഹ് ലിയും ബൂമ്രയും. മായങ്ക് അഗര്‍വാള്‍, ഇഷാന്ത് ശര്‍മ, റിഷഭ് പന്ത്, രഹാനെ, രാഹുല്‍, രോഹിത് എന്നീ താരങ്ങളാണ് പിന്നെ ഫോട്ടോയിലുള്ളത്. അവിടെ രഹാനെയ്ക്കും രാഹുലിനും പിന്നില്‍ നില്‍ക്കുകയാണ് രോഹിത്. 

നേരത്തെ, കോഹ് ലി പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളില്‍ രോഹിത്തിന്റെ അഭാവം ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. രോഹിത്-കോഹ് ലി പോരിനെ തുടര്‍ന്നാണ് ഇതെന്നായിരുന്നു അഭ്യൂഹം ഉയര്‍ന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ ബീച്ചിലെ ആഘോഷങ്ങളുടെ ചിത്രത്തില്‍ കോഹ് ലിക്കൊപ്പം രോഹിത്തുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ