കായികം

ഒരുപടി കൂടി കടന്ന് അര്‍ജുന്‍, മുംബൈയുടെ സീനിയര്‍ ടീമില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ സീനിയര്‍ ടീമില്‍. ബാപുന കപ്പിനുള്ള പതിനഞ്ചംഗ ടീമിലാണ് അര്‍ജുന്‍ ഇടംനേടിയത്. നാഗ്പൂരാണ് പ്രീസീസണ്‍ ടൂര്‍ണമെന്റിന് വേദിയാവുന്നത്. 

സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കും. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ബാപുന ഏകദിന ടൂര്‍ണമെന്റ് സെപ്തംബര്‍ അഞ്ചിനാണ് ആരംഭിക്കുന്നത്. ഇതിന് മുന്‍പ്, മുംബൈ ട്വന്റി20 ലീഗിലും അര്‍ജുന്‍ ഉള്‍പ്പെട്ടിരുന്നു. 

അഞ്ച് ലക്ഷം രൂപയ്ക്കാണ് അര്‍ജുന്‍ മുംബൈ ട്വന്റി20 ലീഗില്‍ കളിച്ചത്. ഇടംകയ്യന്‍ പേസറായ അര്‍ജുന്റെ തകര്‍പ്പന്‍ ബാറ്റിങ്ങും ലീഗില്‍ പുറത്തു വന്നു. ഇന്ത്യന്‍ ടീമിന് വേണ്ടിയും ഇംഗ്ലണ്ട് ടീമിന് വേണ്ടിയും നെറ്റ്‌സില്‍ പന്തെറിഞ്ഞും അര്‍ജുന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി