കായികം

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് റായിഡു, മടങ്ങി വരവ് ഈ വിധം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: വിരമിക്കല്‍ തീരുമാനം പിന്നില്‍ ഉപേക്ഷിച്ച് ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു ക്രിക്കറ്റിലേക്ക് തിരികെ എത്തുന്നു. എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ തയ്യാറാണെന്നാണ് സിഒഎയെ റായിഡു അറിയിച്ചിരിക്കുന്നത്. 

ചെന്നൈ സൂപ്പര്‍ കിങ്‌സ്, വിവിഎസ് ലക്ഷ്മണ്‍, നോയല്‍ ഡേവിഡ് എന്നിങ്ങനെ വിഷമ ഘട്ടത്തില്‍ എനിക്കൊപ്പം നിന്നവര്‍ക്ക് ഈ സമയം നന്ദി പറയുകയാണെന്നും, എന്നില്‍ ഇനിയും ക്രിക്കറ്റ് ഉണ്ടെന്ന് ഇവരാണ് എന്നെ ബോധ്യപ്പെടുത്തിയത് എന്നും റായിഡു പറയുന്നു. 

വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നിന്ന് പുറത്തു വന്ന റായിഡു ഹൈദരാബാദിന് വേണ്ടി 2019-2020 സീസണ്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചതായി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ സിഒഎയ്ക്ക് അയച്ച കത്തില്‍ പറയുന്നു. ലോകകപ്പ് സംഘത്തില്‍ നിന്ന് റായിഡുവിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

റിസര്‍വ് ലിസ്റ്റില്‍ റായിഡുവിനെ ഉള്‍പ്പെടുത്തിയെങ്കിലും ധവാനും, വിജയ് ശങ്കറിനും പരിക്കേറ്റിട്ടും റായിഡുവിന് ടീമിലേക്ക് ക്ഷണം ലഭിച്ചില്ല. ധവാന് പരിക്കേറ്റപ്പോള്‍ പന്തും, വിജയ് ശങ്കറിന് പരിക്കേറ്റപ്പോള്‍ മായങ്ക് അഗര്‍വാളുമാണ് ഇംഗ്ലണ്ടിലേക്കെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?