കായികം

2024 വരെ ഗാംഗുലി ബിസിസിഐ പ്രസിഡന്റ്? നിര്‍ണായക നീക്കവുമായി ബോര്‍ഡ്, സുപ്രീംകോടതിക്ക് മുന്‍പിലെത്തും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് 2024 വരെ സൗരവ് ഗാംഗുലി തുടരാനുള്ള സാധ്യത തെളിയുന്നു. ബിസിസിഐ ഭാരവാഹികളുടെ ചുമതല കാലാവധി സംബന്ധിച്ച സുപ്രീംകോടതി നിഷ്‌കര്‍ശിച്ച ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കാന്‍ ബിസിസിഐ തീരുമാനിച്ചതോടെയാണ് ഇത്. 

ബിസിസിഐയുടെ 88ാം വാര്‍ഷിക ജനറല്‍ മീറ്റിങ്ങിലാണ് തീരുമാനം. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനിലോ, ബിസിസിഐയിലോ മൂന്ന് വര്‍ഷത്തിലധികം ചുമതല വഹിച്ച വ്യക്തി മൂന്ന് വര്‍ഷത്തിന് ശേഷമെ വീണ്ടും ചുമതലകളിലേക്ക് വരാന്‍ പാടുള്ള എന്നതാണ് ഇപ്പോഴത്തെ നിയമം.  

ബിസിസിഐയുടെ തീരുമാനത്തിന് സുപ്രീംകോടതിയുടെ അനുമതി വേണം. 2014 മുതല്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി. ബിസിസിഐയുടെ 39ാം പ്രസിഡന്റായി ചുമതലയേറ്റ ഗാംഗുലി അടുത്ത വര്‍ഷം സ്ഥാനം ഒഴിയേണ്ടി വരുമെന്നാണ് കണക്കാക്കിയിരുന്നത്. കാലാവധി സംബന്ധിച്ച നിയമം എടുത്തു കളഞ്ഞാല്‍ ബിസിസിഐ സെക്രട്ടറി ജെയ് ഷായ്ക്കും അത് ഗുണം ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ