കായികം

ഇംഗ്ലണ്ടിന്റെ 'ഹെഡിങ്‌ലേ ഹീറോ' വിടവാങ്ങി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് ടീം നായകനും ഇതിഹാസ പേസറുമായ ബോബ് വില്ലിസ്(70)അന്തരിച്ചു. ഇംഗ്ലീഷ് പേസ് നിരയുടെ മുഖമായിരുന്ന വില്ലിസ് 1982-84 കാലയളവിലാണ് ഇംഗ്ലണ്ടിനെ നയിച്ചത്. എതിരാളികളെ വിറപ്പിക്കുന്ന പേസുമായി 90 ടെസ്റ്റ് മത്സരങ്ങള്‍ അദ്ദേഹം ഇംഗ്ലണ്ട് കുപ്പായമണിഞ്ഞു. 

1981ലെ ആഷസില്‍ ഹെഡിങ്‌ലേയില്‍ 43 റണ്‍സ് മാത്രം വഴങ്ങി എട്ട് ഓസീസ് വിക്കറ്റുകളാണ് ബോബ് പിഴുതത്. ബോബിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി ക്രിക്കറ്റ് ലോകം വാഴ്ത്തുന്നത് ഈ പ്രകടനമാണ്. 325 വിക്കറ്റുകള്‍ പിഴുതാണ് വില്ലീസ് ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചത്. വിക്കറ്റ് വേട്ടയില്‍ ജെയിംസ് ആന്‍ഡേഴ്‌സനും, സ്റ്റുവര്‍ട്ട് ബ്രോഡിനും ബോതമിനും പിന്നില്‍ നാലാമതാണ് വില്ലിസ്. 

1984ല്‍ വിരമിക്കുമ്പോഴേക്കും 18 ടെസ്റ്റുകളിലും 29 ഏകദിനങ്ങളിലും വില്ലിസ് ഇംഗ്ലണ്ടിനെ നയിച്ചു. 1982ല്‍ കെയ്ത് ഫ്‌ലച്ചറിനെ നായക സ്ഥാനത്ത് നിന്നും പുറത്താക്കിയാണ് ഇംഗ്ലണ്ട് ടീമിനെ വില്ലിസിന്റെ കൈകളിലേക്ക് നല്‍കിയത്. 18 ടെസ്റ്റില്‍ നിന്ന് ഏഴ് ജയവും, 5 തോല്‍വിയും ആറ് സമനിലയുമാണ് വില്ലിസ് നയിച്ച ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിന് ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍