കായികം

വിസ ഓണ്‍ അറൈവല്‍ ആണോ? സ്വന്തം രാജ്യം സ്ഥാപിച്ച നിത്യാനന്ദയെ ട്രോളി അശ്വിന്‍ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സ്വകാര്യ ദ്വീപ് വാങ്ങി സ്വന്തം രാജ്യം സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ച ആള്‍ദൈവത്തെ പരിഹസിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. നിത്യാനന്ദയുടെ രാജ്യത്തേക്ക് വിസ ലഭിക്കാനുള്ള നടപടി ക്രമങ്ങള്‍ എന്തെല്ലാമാണെന്നാണ് അശ്വിന്റെ ചോദ്യം. 

വിസ ലഭിക്കാനുള്ള നടപടി ക്രമങ്ങള്‍ എന്തൊക്കെയാണ്? അതോ, അവിടേക്ക് എത്തുമ്പോള്‍ വിസ ലഭിക്കുമോ എന്നും ചോദിച്ചാണ് കൈലാസ എന്ന ഹാഷ് ടാഗോടെ അശ്വിന്‍ ട്വിറ്ററിലെത്തിയത്. നിത്യാനന്ദയുടെ രാജ്യത്തിന്റെ പൗരത്വമെടുക്കാന്‍ ആലോചിക്കുന്നുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിനും അശ്വിന്‍ മറുപടി നല്‍കുന്നു. 

ഇരട്ട പൗരത്വം ഇന്ത്യയില്‍ അനുവദനീയമല്ലെന്നായിരുന്നു അശ്വിന്റെ മറുപടി. ഇക്വഡോറിയാണ് ആള്‍ദൈവം നിത്യാനന്ദ സ്വകാര്യ ദ്വീപ് വാങ്ങിയത്. കരീബിയന്‍ ദ്വീപ് സമൂഹത്തിലെ ട്രിനിഡാഡ് ആന്റ് ടുബാഗോയ്ക്ക് സമീപമാണ് ആ ദ്വീപ്.കൈലാസ എന്ന പേരില്‍ രാജ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ഈ രാജ്യത്തിന്റെ പതാകയും, പാസ്‌പോര്‍ട്ടും നിത്യാനന്ദ പുറത്തിറക്കുകയുണ്ടായി. 

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വെച്ച കേസിലെ പ്രതിയാണ് ആള്‍ദൈവം നിത്യാനന്ദ. കടുംകാവി നിറത്തില്‍ നിത്യാനന്ദയും ശിവനും ഉള്‍പ്പെടുന്ന ചിത്രവും നന്ദി വിഗ്രഹവും ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ പതാക. രണ്ട് തരം പാസ്‌പോട്ടും പുറത്തിറക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം