കായികം

ധോനിയെ വെട്ടാന്‍ റിഷഭ് പന്ത്, വെസ്റ്റ് ഇന്‍ഡീസിനെതിരെ റെക്കോര്‍ഡ് മറികടക്കാന്‍ അവസരം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്‌: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര യുവതാരം റിഷഭ് പന്തിന് നിര്‍ണായകമാണ്. പരാജയപ്പെട്ടാല്‍ ടീം മാനേജ്‌മെന്റില്‍ നിന്നും സെലക്ടര്‍മാരില്‍ നിന്നുമുള്ള പിന്തുണ കുറയും. സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങളിലേക്ക് ശ്രദ്ധ കൊടുക്കാന്‍ ടീം നിര്‍ബന്ധിതരാവും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ധോനിയുടെ ഒരു റെക്കോര്‍ഡ് മറികടക്കാന്‍ ഒരുങ്ങുകയാണ് പന്ത് ഇപ്പോള്‍. 

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ പുറത്താക്കലുകള്‍ നടത്തിയ വിക്കറ്റ് കീപ്പര്‍ എന്ന ധോനിയുടെ നേട്ടത്തെ മറികടക്കാന്‍ ഒരുങ്ങുകയാണ് പന്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ അഞ്ച് പുറത്താക്കലുകളാണ് ധോനിയുടെ പേരിലുള്ളത്. ഇന്ത്യ-വിന്‍ഡിസ് മത്സരങ്ങളില്‍ ധോനിയേക്കാള്‍ കൂടുതല്‍ പുറത്താക്കലുകള്‍ നടത്തിയ വേറെ വിക്കറ്റ് കീപ്പര്‍ ഇരു ഭാഗത്തുമില്ല. 

മൂന്ന് ക്യാച്ചിലൂടേയും, രണ്ട് സ്റ്റംപിങ്ങിലൂടെയുമാണ് ധോനിയുടെ അഞ്ച് പുറത്താക്കലുകള്‍ വരുന്നത്. പന്താവട്ടെ മൂന്ന് പുറത്താക്കലുകള്‍ വിന്‍ഡിസിനെതിരെ നടത്തി കഴിഞ്ഞു. ഇന്ത്യ-വിന്‍ഡിസ് പരമ്പരയിലെ വിക്കറ്റ് കീപ്പര്‍മാരുടെ കണക്ക് ഇങ്ങനെ...

ധോനി    -ഏഴ് മത്സരങ്ങള്‍, അഞ്ച് പുറത്താക്കലുകള്‍(3 ക്യാച്ചും, രണ്ട് സ്റ്റംപിങ്ങും)
ദിനേശ് റാംഡിന്‍-ഏഴ് മത്സരങ്ങള്‍ അഞ്ച് പുറത്താക്കലുകള്‍(5 ക്യാച്ച്)
ആന്ദ്രെ ഫ്‌ലെച്ചര്‍-നാല് മത്സരങ്ങള്‍, മൂന്ന് പുറത്താക്കലുകള്‍(മൂന്ന് ക്യാച്ചുകള്‍)
ദിനേശ് കാര്‍ത്തിക്- നാല് മത്സരങ്ങള്‍, മൂന്ന് പുറത്താക്കലുകള്‍(മൂന്ന് ക്യാച്ച്)
റിഷഭ് പന്ത്- ഏഴ് മത്സരങ്ങള്‍, മൂന്ന് പുറത്താക്കലുകള്‍(മൂന്ന് ക്യാച്ചുകള്‍)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം