കായികം

'ആ ഡയലോഗ് ഇഷ്ടപ്പെട്ടു', അമിതാഭ് ബച്ചന്‍ പ്രചോദനമാണെന്ന് കോഹ്‌ലി 

സമകാലിക മലയാളം ഡെസ്ക്

ന്നലെ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ട്വന്റി-20 മത്സരത്തിലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ വെടിക്കെട്ട് ബാറ്റിങ്ങിനെ അമിതാഭ് ബച്ചന്‍ പ്രകീര്‍ത്തിച്ചിരുന്നു. ഇപ്പോഴിതാ ബിഗ് ബിയുടെ വാക്കുകള്‍ തനിക്ക് പ്രചോദനമാണെന്ന് പറയുകയാണ് കോഹ്‌ലി. 

അമര്‍ അക്ബര്‍ അന്തോണിയിലെ പ്രസിദ്ധമായ ഡയലോഗ് കടമെടുത്താണ് അമിതാഭ് കോഹ്‌ലിയുടെ പ്രകടനത്തെ പ്രശംസിച്ചത്. 'കോഹ്‌ലിയോട് കളിക്കരുതെന്ന് എത്രതവണ ഞാന്‍ പറഞ്ഞു, പക്ഷേ നിങ്ങളത് കേട്ടില്ല. ഇപ്പോള്‍ നോക്കൂ, അദ്ദേഹം നിങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരിക്കുന്നു. വെസ്റ്റ് ഇന്‍ഡീസുകാരുടെ മുഖത്തേക്ക്  നോക്കൂ, അദ്ദേഹം അവരെ എത്ര അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന്' ബച്ചന്‍ ട്വീറ്റ് ചെയ്തു.

ഇതിന് മറുപടിയായി ആ ഡയലോഗ് തനിക്ക് ഇഷ്ടപ്പെട്ടെന്നും ബച്ചന്‍ എന്നും തനിക്ക് പ്രചോദമാണെന്നുമാണ് വിരാട് കുറിച്ചത്. 

ഇന്നലെ 40 പന്തില്‍ 94റണ്‍സാണ് കോഹ്‌ലി നേടിയത്. ആറ് സിക്‌സറുകളും ആറ് ഫോറും ഉള്‍പ്പെട്ടതായിരുന്നു ഇന്നിംഗ്‌സ്.  ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ക്ക് വേണ്ടി കോഹ്‌ലിക്കൊപ്പം കെഎല്‍ രാഹുലാണ് തകര്‍ത്തടിച്ചത്. 40 പന്തുകളില്‍ നിന്ന് രാഹുല്‍ 62 റണ്‍സ് നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു