കായികം

'ഞാന്‍ നിന്നേക്കാള്‍ 999റണ്‍സ് മുന്നിലാണ്', ചഹലിന്റെ കുസൃതിക്ക് രാഹുലിന്റെ 'പെര്‍ഫെക്ട്' മറുപടി 

സമകാലിക മലയാളം ഡെസ്ക്

ശിഖര്‍ ധവാന് പകരക്കാരനായി ടീമിലെത്തിയ കെ എല്‍ രാഹുല്‍ ക്യാപ്റ്റന്‍ കൊഹ്ലിയുടെയും സെലക്ടര്‍മാരുടെയും തീരുമാനത്തെ ശരിവച്ചുകൊണ്ടാണ് ഇന്നലെ വെസ്റ്റ് ഇന്‍ഡീസിനെതിരെ 62 റണ്‍സ് അടിച്ചെടുത്തത്. ഇതോടെ 29 ഇന്നിംങ്‌സുകളില്‍ നിന്നും ടി20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ബാറ്റ്‌സ്മാനായി രാഹുല്‍. കുട്ടിക്രിക്കറ്റില്‍ 1000 റണ്‍ പൂര്‍ത്തിയാക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനുമാണ് രാഹുല്‍.

രാഹുലുമൊത്ത് സഹതാരം യുസ്‌വേന്ദ്ര ചഹല്‍ നടത്തിയ രസകരമായ സംഭാഷണമാണ് ട്വിറ്ററില്‍ ക്രിക്കറ്റ് ആരാധകരെ രസിപ്പിച്ചിരിക്കുന്നത്. ആയിരം റണ്‍ കടമ്പ കടന്നെത്തിയ രാഹുലിനോട് തന്നേക്കാള്‍ എത്ര റണ്‍സിന് മുന്നിലാണെന്ന് അറിയുമോ എന്നായിരുന്നു ചഹലിന്റെ ചോദ്യം. ഇതിന് മറുപടിയായി തമാശയായി രാഹുല്‍ ഞാന്‍ നിന്നേക്കാള്‍ 999റണ്‍സ് മുന്നിലാണെന്ന് പറയുന്നു. 'പെര്‍ഫെക്ട്' എന്നായിരുന്നു ചഹല്‍ പിന്നീട് പറഞ്ഞത്. 

തുടക്കത്തിലെ ബൗണ്ടറി നേടാനായതാണ് ധൈര്യത്തോടെ കളിക്കാന്‍ സഹായിച്ചതെന്നും രാഹുല്‍ പറഞ്ഞു. രോഹിത് വളരെ പെട്ടെന്ന് മടങ്ങിയെങ്കിലും പിന്നീട് വന്ന ക്യാപ്റ്റന്‍ കൊഹ്ലി അവസാനം വരെ നിന്നത് തനിക്കും ഗുണകരമായെന്ന് രാഹുല്‍ പറഞ്ഞു. 

ട്വന്റി ട്വന്റിയില്‍ നാല് റണ്‍സാണ് ചഹല്‍ ഇതുവരെ നേടിയിരിക്കുന്നത്. വലങ്കയ്യന്‍ ഫാസ്റ്റ് ബൗളറായ ചഹല്‍ 35 കളികളില്‍ നിന്ന് 52 വിക്കറ്റുകളാണ് ടി20യില്‍ പിഴുതത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത