കായികം

ഞാന്‍ പറഞ്ഞിട്ടില്ലേ കോഹ്‌ലിയോട് കളിക്കരുതെന്ന്...; ക്യാപ്റ്റന്റെ വെടിക്കെട്ടില്‍ ബിഗ് ബി

സമകാലിക മലയാളം ഡെസ്ക്

വെസ്റ്റ് ഇന്റീസിന് എതിരെയുള്ള ആദ്യ ട്വന്റി-20 മത്സരത്തിലെ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്‌ലിയുടെ തീപാറുന്ന പ്രകടനത്തില്‍ പ്രതികരണവുായി ബിഗ് ബി അമിതാഭ് ബച്ചന്‍. കോഹ്‌ലിയോട് കളിക്കരുതെന്ന് പലതവണ ഞാന്‍ പറഞ്ഞിട്ടില്ലേയെന്നാണ് അദ്ദേഹം ചോദിച്ചിരിക്കുന്നത്. കോഹ്‌ലിയുടെ പ്രകടനത്തെ പ്രശംസിക്കാന്‍ അമര്‍ അക്ബര്‍ അന്തോണിയിലെ പ്രസിദ്ധമായ ഡയലോഗാണ് അദ്ദേഹം കൂട്ടുപിടിച്ചിരിക്കുന്നത്. 

'കോഹ്‌ലിയോട് കളിക്കരുതെന്ന് എത്രതവണ ഞാന്‍ പറഞ്ഞു, പക്ഷേ നിങ്ങളത് കേട്ടില്ല. ഇപ്പോള്‍ നോക്കൂ, അദ്ദേഹം നിങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരിക്കുന്നു. വെസ്റ്റ് ഇന്റീസുകാരുടെ മുഖത്തേക്ക്  നോക്കൂ, അദ്ദേഹം അവരെ എത്ര അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന്'- ബച്ചന്‍ ട്വീറ്റ് ചെയ്തു. 40 പന്തില്‍ 94റണ്‍സാണ് കോഹ്‌ലി നേടിയത്. ആറ് സിക്‌സറുകളും ആറ് ഫോറും ഉള്‍പ്പെട്ടതായിരുന്നു ഇന്നിംഗ്‌സ്. 

മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസിന്റെ കൂറ്റന്‍ സ്‌കോര്‍ ഇന്ത്യ മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ക്ക് വേണ്ടി കോഹ്‌ലിക്കൊപ്പം കെഎല്‍ രാഹുലാണ് തകര്‍ത്തടിച്ചത്. 40 പന്തുകളില്‍ നിന്ന് രാഹുല്‍ 62 റണ്‍സ് നേടി. അഞ്ച്് ഫോറുകളും നാല് സിക്‌സുകളും നേടിയാണ് രാഹുല്‍ അര്‍ധ സെഞ്ച്വുറി നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി