കായികം

അസ്ഗര്‍ അഫ്ഗാന്‍ വീണ്ടും അഫ്ഗാനിസ്ഥാന്‍ നായകന്‍, റാഷിദിനെ മാറ്റിയതിന്റെ കാരണം?

സമകാലിക മലയാളം ഡെസ്ക്

ഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകനായി അസ്ഗര്‍ അഫ്ഗാനെ വീണ്ടും നിയമിച്ചു. മൂന്ന് ഫോര്‍മാറ്റിലും അസ്ഗര്‍ അഫ്ഗാനിസ്ഥാനെ നയിക്കും. 2019 ഏപ്രിലില്‍ ലോകകപ്പിന് മുന്‍പായി അസ്ഗറിനെ നായക സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. 

അസ്ഗറിനെ വീണ്ടും നായകനാക്കിയതിന്റെ കാരണം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. ലോകകപ്പില്‍ ഗുല്‍ബാദിന്‍ നബിയാണ് അഫ്ഗാനിസ്ഥാന് നയിച്ചത്. ലോകകപ്പിന് പിന്നാലെ റാഷിദ് ഖാനെ നായകനാക്കി. ലോകകപ്പിന് മൂന്ന് മാസം മുന്‍പ് അസ്ഗറിനെ നായക സ്ഥാനത്ത് നിന്നും മാറ്റിയതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

അസ്ഗറിനെ നായക സ്ഥാനത്ത് നിന്നും മാറ്റിയ തീരുമാനത്തിനെതിരെ അന്ന് റാഷിദ് ഖാനും, മുതിര്‍ന്ന താരമായ മുഹമ്മദ് നബിയും രംഗത്തെത്തി. ലോകകപ്പില്‍ ഗുല്‍ബാദിന്‍ നബിക്ക് അഫ്ഗാനിസ്ഥാനെ ഒരു ജയത്തിലേക്ക് പോലും നയിക്കാനായില്ല. ഇതോടെ റാഷിദ് ഖാനെ നായകനാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരെ ട്വന്റി20 പരമ്പര റാഷിദിന് കീഴില്‍ അഫ്ഗാന്‍ നേടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി