കായികം

റാങ്കിങ്ങില്‍ 3 ഫോര്‍മാറ്റിലും ടോപ് 10ല്‍ കോഹ് ലി; രാഹുല്‍ മുന്നേറിയപ്പോള്‍ താഴേക്ക് വീണ് രോഹിത് ശര്‍മ

സമകാലിക മലയാളം ഡെസ്ക്

സിസി ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ മുന്നേറ്റം. ട്വന്റി20യില്‍ കോഹ് ലി ടോപ് 10ലേക്കെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ മികവാണ് കോഹ് ലിയുടെ റാങ്കിങ്ങിലെ മുന്നേറ്റത്തിന് പിന്നില്‍. 

ഇതോടെ മൂന്ന് ഫോര്‍മാറ്റിലും റാങ്കിങ്ങില്‍ ടോപ് 10ല്‍ ഒരേ സമയം വരുന്ന താരവുമായി കോഹ് ലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ ഹൈദരാബാദില്‍ 94 റണ്‍സാണ് കോഹ് ലി അടിച്ചെടുത്തത്. തിരുവനന്തപുരത്ത് 19 റണ്‍സിന് പുറത്തായ കോഹ് ലി മുംബൈയിലെത്തിയപ്പോള്‍ 29 പന്തില്‍ നിന്ന് 70 റണ്‍സുമായി കത്തിക്കയറി. 

വിന്‍ഡിസിനെതിരായ പരമ്പരയില്‍ മാന്‍ ഓഫ് ദി മാച്ചായതിന് പിന്നാലെ റാങ്കിങ്ങില്‍ അഞ്ച് സ്ഥാനങ്ങളാണ് കോഹ് ലി മുന്‍പിലേക്ക് കയറിയത്. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ഏക താരമാണ് കോഹ് ലി. ഏകദിനത്തിലും ടെസ്റ്റിലും ഒന്നാം സ്ഥാനത്ത് കോഹ് ലിയാണ്. രാജ്യാന്തര ക്രിക്കറ്റിലെ 2019ലെ ടോപ് റണ്‍ സ്‌കോററും കോഹ് ലി തന്നെയാവും. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് കോഹ് ലി റണ്‍വേട്ട തുടരുന്നത്. 

കോഹ് ലിയുടെ റാങ്കിങ്ങിലെ നേട്ടത്തിനൊപ്പം കെ എല്‍ രാഹുലും മുന്നേറ്റം നടത്തി. മൂന്ന് സ്ഥാനങ്ങള്‍ മുന്‍പോട്ട് കയറി ആറാം റാങ്കിലേക്കാണ് കെ എല്‍ രാഹുല്‍ എത്തിയത്. എന്നാല്‍ രോഹിത്ത് ശര്‍മ ഒരു സ്ഥാനം താഴേക്കിറങ്ങി 9ാം റാങ്കിലെത്തി. വിന്‍ഡിസിനെതിരായ പരമ്പരയില്‍ മുംബൈയില്‍ മാത്രമാണ് രോഹിത്തിന് മികവ് കാണിക്കാനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി