കായികം

സച്ചിനുള്‍പ്പെടെ മുന്‍ ഇന്ത്യന്‍ താരങ്ങള്‍; തായ്‌ലാന്‍ഡില്‍ യുവിയുടെ ജന്മദിനാഘോഷം പൊടിപൊടിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

38ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായ യുവരാജ് സിങ്. യുവിക്കുള്ള ആശംസകള്‍ ഒഴുകുമ്പോള്‍ തായ്‌ലാന്‍ഡില്‍ ജന്മദിനാഘോഷം പൊടിപൊടിക്കുകയാണ് യുവി. ഇന്ത്യന്‍ മുന്‍ താരങ്ങളില്‍ പലരും യുവിക്കൊപ്പമുണ്ട്. 

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, അജിത് അഗാര്‍ക്കാര്‍ എന്നിവര്‍ക്കൊപ്പമാണ് യുവിയുടെ തായ്‌ലാന്‍ഡിലെ ആഘോഷം. ഇവരുടെ ഭാര്യമാരും ഒപ്പമുണ്ട്. ഹര്‍ഭജന്‍ സിങ്ങ് ആണ് ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ജന്മദിനാശംസയുമായി സമൂഹമാധ്യമങ്ങളിലെത്തിയത്. 

ഹര്‍ഭജന് പിന്നാലെ സച്ചിനുമെത്തി. ആരോഗ്യവാനായിരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേയെന്നാണ് യുവിക്ക് ആശംസ നേര്‍ന്ന് സച്ചിന്‍ പറയുന്നത്. തായ്‌ലാന്‍ഡില്‍ നിന്ന് യുവിക്കൊപ്പമുള്ള ചിത്രങ്ങളും സച്ചിന്‍ പങ്കുവയ്ക്കുന്നു. 2000ല്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയ യുവി ഈ വര്‍ഷം ജൂണിലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി