കായികം

എങ്ങോട്ടേക്കോ പോയ വൈഡ്, പരിധി വിട്ട നോബോള്‍; ബിപിഎല്ലിലെ ബൗളിങ് കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

സമകാലിക മലയാളം ഡെസ്ക്

ധാക്ക: നോ ബോളും വൈഡും എറിയുന്നതിലൊക്കെ ഒരു മയം വേണ്ടേ എന്നാണ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് തുടങ്ങിയതിന് പിന്നാലെ ആരാധകരുടെ ചോദ്യം. ഒരു ബൗളറുടെ ഡെലിവറികളില്‍ നിന്ന് വന്ന വൈഡും, നോ ബോളും കണ്ട് വാതുവെപ്പിന്റെ ഭാഗമാണ് ഇതെന്ന് ഉറപ്പിക്കുകയാണ് ആരാധകര്‍. 

നോബോള്‍ എറിയുമ്പോഴാവട്ടെ ക്രീസ് ലൈനില്‍ നിന്ന് ബഹുദൂരം പുറത്തായാണ് ബൗളറുടെ മുന്‍കാല്‍ കുത്തുന്നത്. വൈഡ് ആവട്ടെ, ബാറ്റ്‌സ്മാനും സ്റ്റംപിനും അടുത്തു കൂടി പോലും പോവുന്നില്ല. വെസ്റ്റ് ഇന്‍ഡീസ് പേസര്‍ കൃഷ്മര്‍ സന്‍തോകിയാണ് സംശയത്തിന്റെ നിഴലില്‍ വീഴുന്നത്. 

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ സില്‍ഹെറ്റിന്റെ താരമാണ് സന്‍തോകി. വിന്‍ഡിസ് ബൗളര്‍ക്കെതിരെ ടീം ഡയറക്ടര്‍ തന്നെ രംഗത്തെത്തി. സന്‍തോഗിക്കെതിരെ അന്വേഷണം വേണമെന്ന് സില്‍ഹെറ്റ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടു. 

ഓസീസ് മുന്‍ താരം ഡീന്‍ ജോണ്‍സും വിന്‍ഡിസ് ബൗളറുടെ ഡെലിവറികളില്‍ സംശയം പ്രകടിപ്പിച്ച് എത്തുന്നു. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ വാതുവെപ്പ് നടത്താന്‍ എളുപ്പം സാധിക്കുമെന്നും, അഴിമതിക്കാരായ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ ഇതിന് വഴിയൊരുക്കുമെന്നും ആരാധകര്‍ ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?