കായികം

പരിക്ക് വീണ്ടും പിടിമുറുക്കുന്നു; വിന്‍ഡിസിനെതിരായ ഏകദിന പരമ്പര ഭുവിക്ക് നഷ്ടമായേക്കും

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര പേസര്‍ ഭുവനേശ്വര്‍ കുമാറിന് നഷ്ടമായേക്കും. വിന്‍ഡിസിനെതിരായ അവസാന ട്വന്റി20 മത്സരത്തിന് ഇടയില്‍ പരിക്ക് ഭുവിയെ അലട്ടിയിരുന്നു. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഭുവി വിന്‍ഡിസിനെതിരായ ട്വന്റി20 ടീമില്‍ ഇടംപിടിച്ചത്. 

വിന്‍ഡിസിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഭുവിയെ ഒഴിവാക്കുന്നത് സംബന്ധിച്ച് ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാല്‍, പരിക്ക് കൂടുതല്‍ വഷളാവാനുള്ള സാഹചര്യം ഒഴിവാക്കി താരത്തിന് വിശ്രമം അനുവദിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.

മുംബൈ ട്വന്റി20ക്കിടയില്‍ ശാരീരിക ബുദ്ധിമുട്ട് സംബന്ധിച്ച് ഭുവി മെഡിക്കല്‍ സ്റ്റാഫിനെ അറിയിച്ചിരുന്നു. പിന്‍തുട ഞെരമ്പിലെ പ്രശ്‌നത്തെ തുടര്‍ന്നാണ് ഭുവിക്ക് നീണ്ട നാള്‍ വീശ്രമം വേണ്ടി വന്നത്. ബൂമ്രയ്‌ക്കൊപ്പം ഭുവിയും പരിക്കിന്റെ പിടിയിലേക്ക് വീണ്ടും വീഴുകയാണെങ്കില്‍ ഇന്ത്യന്‍ പേസ് നിരയില്‍ അത് താളപ്പിഴ തീര്‍ക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി