കായികം

'മെസി എക്കാലത്തേയും മികച്ച താരമൊന്നുമല്ല'; തുറന്നടിച്ച് ബ്രസീല്‍ ഇതിഹാസം

സമകാലിക മലയാളം ഡെസ്ക്

റിയോ ഡി ജനീറോ: അര്‍ജന്റീന നായകനും ബാഴ്‌സലോണ ഇതിഹാസവുമായ ലയണല്‍ മെസി വര്‍ത്തമാന ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായാണ് വിലയിരുത്തപ്പെടുന്നത്. ഈയടുത്താണ് മെസി കരിയറിലെ ആറാം ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരവും സ്വന്തമാക്കിയത്. മെസിയെ ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളുടെ ഗണത്തിലാണ് പല നിരീക്ഷകരും കണക്കാക്കാറുള്ളത്. 

എന്നാല്‍ എക്കാലത്തേയും മികച്ച താരം ലയണല്‍ മെസിയാണെന്ന ഇത്തരം വാദങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ബ്രസീലിയന്‍ ഇതിഹാസവും ബാഴ്‌സലോണയില്‍ മെസിയുടെ സഹ താരവുമായി കളിച്ച റൊണാള്‍ഡീഞ്ഞോ. അര്‍ജന്റീന ഇതിഹാസം ഡീഗോ മറഡോണ, ബ്രസീല്‍ ഇതിഹാസങ്ങളായ പെലെ, റൊണാള്‍ഡോ എന്നിവരൊക്കെ മെസിയേക്കാള്‍ എത്രയോ മുകളിലുള്ള താരങ്ങളാണ്. ഇവരേക്കാള്‍ മികച്ച താരമാണ് മെസി എന്ന അഭിപ്രായമില്ലെന്നും റൊണാള്‍ഡീഞ്ഞോ വ്യക്തമാക്കി. 

'മെസിയെ അഭിനന്ദിക്കുന്നു. അദ്ദേഹമെന്റെ സുഹൃത്താണ്. ബാഴ്‌സലോണയുടെ പതാകാ വാഹകനാണ് അദ്ദേഹം. എന്നാല്‍ താരതമ്യങ്ങള്‍ എനിക്കിഷ്ടമല്ല. ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആര് എന്ന ചോദ്യം തന്നെ കടുപ്പമാണ്. മറഡോണ, പെലെ, റൊണാള്‍ഡോ എന്നിവരെല്ലാം ഫുട്‌ബോളിലെ മികച്ചവരാണ്. മെസിയാണ് എക്കാലത്തേയും മികച്ച താരമെന്ന് ഞാന്‍ പറയില്ല. മെസി കളിക്കുന്ന സമയത്ത് അദ്ദേഹം മികച്ച താരമാണെന്ന് പറയാം'- റൊണാള്‍ഡീഞ്ഞോ വ്യക്തമാക്കി. 

നാല് വര്‍ഷം റൊണാള്‍ഡീഞ്ഞോയും മെസിയും ബാഴ്‌സലോണയില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. 2008ല്‍ റൊണാള്‍ഡീഞ്ഞോ ആരാധകരെ ഞെട്ടിച്ചാണ് ബാഴ്‌സലോണ വിട്ട് എസി മിലാനിലേക്ക് ചേക്കേറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍