കായികം

'വരുന്നത് കളിക്കാന്‍ വേണ്ടി മാത്രം', മഞ്ഞക്കോട്ടയില്‍ ഇറങ്ങുന്നതിന് മുന്‍പ് സി കെ വിനീത് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സീസണിലെ രണ്ടാം ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തിലിറങ്ങും. അഞ്ചാം ഹോം മത്സരത്തില്‍ നാലാം സ്ഥാനത്തുള്ള ജംഷഡ്പൂര്‍ എഫ്‌സിയാണ് കേരളത്തിന്റെ എതിരാളികള്‍. സി കെ വിനീത് എതിര്‍ നിരയില്‍ മഞ്ഞപ്പടയ്‌ക്കെതിരെ കളിക്കാനിറങ്ങും എന്നതാണ് പ്രത്യേകത. 

കളിക്കാന്‍ മാത്രമാണ് വരുന്നത് എന്നായിരുന്നു മത്സരത്തിന് മുന്‍പ് വിനീത് പ്രതികരിച്ചത്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരും വിനീതും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇതിന്റെ പ്രതിഫലനം വിനീത് ഇന്നിറങ്ങുമ്പോള്‍ കൊച്ചിയിലെ കാണികളില്‍ നിന്നുണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്. മികച്ച കളി പുറത്തെടുക്കാന്‍ ശ്രമിക്കുമെന്ന് വിനീത് വ്യക്തമാക്കുന്നു. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതികരണം എങ്ങനെയാകും എന്നത് സംബന്ധിച്ച് ആശങ്കയില്ലെന്നും വിനീത് പറഞ്ഞു. 

ഏഴ് കളിയില്‍ നിന്ന് മൂന്ന് ജയവും, മൂന്ന് സമനിലയും ഒരു തോല്‍വിയുമായി ഭേദപ്പെട്ട നിലയിലാണ് ജംഷഡ്പൂര്‍. ബ്ലാസ്റ്റേഴ്‌സാവട്ടെ ഒരു ജയവും മൂന്ന് തോല്‍വിയും മൂന്ന് സമനിലയുമായി എട്ടാം സ്ഥാനത്തും. തിരിച്ചു വരവിന് ബ്ലാസ്‌റ്റേഴ്‌സിന് ജയം അനിവാര്യമാണ്. പ്രത്യേക ജേഴ്‌സി അണിഞ്ഞും ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളിക്കളത്തില്‍ പ്രത്യക്ഷപ്പെടും.  

കേരള ഫുട്‌ബോള്‍ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രത്യേക ഗ്രാഫിക് ആര്‍ട്ട് ആലേഖനം ചെയ്ത പച്ചയും വെള്ളയും അടങ്ങിയ ജേഴ്‌സിയില്‍ കളിക്ക് മുന്‍പ് വാംഅപ്പിനായി താരങ്ങള്‍ ഇറങ്ങും. കായിക മന്ത്രി ഇ പി ജയരാജന്‍ ബ്ലാസ്റ്റേഴ്‌സിന്റെ ക്ലബ് ഗിഫ്റ്റ് എ ബോള്‍ ക്യാംപെയ്‌നില്‍ പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ