കായികം

കോട്രലിന്റെ ഇരട്ടപ്രഹരം, രാഹുലും കോഹ് ലിയും വന്നപാടെ മടങ്ങി; ഇന്ത്യയ്ക്ക് മോശം തുടക്കം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഏകദിനത്തില്‍ തുടരെ രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ വിറപ്പിച്ച് വെസ്റ്റ് ഇന്‍ഡീസ്. ഓപ്പണര്‍ കെ എല്‍ രാഹുലിനേയും ഇന്ത്യയുടെ റണ്‍ മെഷീന്‍ വിരാട് കോഹ് ലിയേയും ഒരു ഓവറില്‍ മടക്കി കോട്രല്ലാണ് കളിയുടെ തുടക്കത്തില്‍ വിന്‍ഡിസിന് ആധിപത്യം നേടിക്കൊടുത്തത്. 

6.2 ഓവറില്‍ ഇന്ത്യയുടെ സ്‌കോര്‍ 21ല്‍ നില്‍ക്കെ രാഹുലിനെ കോട്രല്‍ ഹെറ്റ്മയറിന്റെ കൈകളിലെത്തിച്ചു. കോട്രലിന്റെ സ്ലോ ഡെലിവറിയില്‍ ഫ്‌ലിക് ചെയ്യാനുള്ള രാഹുലിന്റെ ശ്രമം പാളുകയും പന്ത് എഡ്ജ് ചെയ്ത് ഷോര്‍ട്ട് മിഡ് വിക്കറ്റിലേക്ക് എത്തുകയുമായിരുന്നു. അതേ ഓവറിലെ അവസാന പന്തില്‍ കോഹ് ലിയെ കോട്രല്‍ ബൗള്‍ഡ് ചെയ്തു. 

നാല് പന്തില്‍ നിന്ന് ഒരു ബൗണ്ടറിയോടെ നാല് റണ്‍സ് എടുത്ത് നില്‍ക്കുകയായിരുന്നു കോഹ് ലി. ഔട്ട്‌സൈഡ് ഓഫായി എത്തിയ കോട്രലിന്റെ സ്ലോ ലെങ്ത് ബോളില്‍ തേര്‍ഡ് മാനിലേക്ക് ഷോട്ടുതിര്‍ക്കാനായിരുന്നു കോഹ് ലിയുടെ ശ്രമം. എന്നാല്‍ ഇന്‍സൈഡ് എഡ്ജായി പന്ത് ലെഗ് സ്റ്റംപ് ഇളക്കി. 15 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍. 

ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാണ് ചെപ്പോക്കില്‍ മുന്‍തൂക്കം. ഇന്ത്യന്‍ പ്ലേയിങ് ഇലവനിലേക്ക് ശിവം ദുബെയെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. ദുബെയുടെ അരങ്ങേറ്റ ഏകദിനമാണ്. മനീഷ് പാണ്ഡേയ്ക്ക് പകരം കേദാര്‍ ജാദവും മധ്യനിരയില്‍ ഇടംനേടി. ശിവം ദുബേയും കേദാര്‍ ജാദവും നല്‍കുന്ന ബൗളിങ് ഓപ്ഷനാണ് ഇരുവരേയും ടീമില്‍ ഉള്‍പ്പെടുത്തുന്നതിന് കാരണമാവുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍