കായികം

2019 അവിസ്മരണീയമാക്കി കോഹ്‌ലി; ഒന്നാം റാങ്ക് വിട്ടുകൊടുക്കാതെ ഇന്ത്യന്‍ നായകന്‍

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരിലെ ഒന്നാം റാങ്ക് നിലനിര്‍ത്തി. പരുക്കേറ്റ് വിശ്രമിക്കുന്ന ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്‌റ ആറാം റാങ്കിലേക്ക് വീണു. 2019 അവസാനിക്കാനിരിക്കെ ഏകദിനത്തിലെ ഒന്നാം സ്ഥാനത്തിന് പിന്നാലെ ടെസ്റ്റിലും ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സാധിച്ചത് കോഹ്‌ലിക്ക് നേട്ടമാണ്.

കോഹ്‌ലിയുടെ ഒന്നാം റാങ്കിന് ഭീഷണിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് രണ്ടാം റാങ്കില്‍ തന്നെ നില്‍ക്കുന്നു. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും സ്മിത്തിന് കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. ഇതോടെയാണ് കോഹ്‌ലിയുടെ ഒന്നാം റാങ്ക് സുരക്ഷിതമായത്. 

കോഹ്‌ലിക്ക് 928 പോയിന്റുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള സ്മിത്തിന് 911 പോയിന്റുകള്‍. 17 പോയിന്റിന്റെ വ്യത്യാസത്തിലാണ് ഇന്ത്യന്‍ നായകന്‍ ഒന്നാം റാങ്ക് നിലനിര്‍ത്തിയത്. 

കോഹ്‌ലിക്ക് പുറമെ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രാഹാനെ എന്നിവരാണ് റാങ്കിങിലെ ആദ്യ പത്തില്‍ ഉള്ള മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. പൂജാര നാലാം സ്ഥാനത്തും രഹാനെ ആറാം സ്ഥാനത്തും നില്‍ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം