കായികം

എക്‌സ്ട്രാ ടൈമില്‍ ഗോളി ഗോളടിച്ചു, താരമായി കുര്‍ട്ടോയിസ്; കണ്ടു പഠിക്കെന്ന് ആരാധകര്‍ (വിഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ഗോള്‍ വല കാക്കാന്‍ ഏറ്റവും സുരക്ഷിതമായ കരങ്ങളില്‍ ഒന്നാണ് റയല്‍ മാഡ്രിഡ് ഗോളി തിബോട്ട് കുര്‍ട്ടോയിസിന്റേത്. പക്ഷെ ഇക്കുറി കുര്‍ട്ടോയിസിന്റേ പ്രകടനം റയല്‍ പോസ്റ്റിലല്ല എതിരാളികളുടെ തട്ടകത്തിലാണ്. അവസാന നിമിഷം പരാജയം സമ്മതിക്കേണ്ടിയിരുന്ന റയലിന് ഹെഡറിലൂടെ സമനില സമ്മാനിക്കുകയായിരുന്നു കുര്‍ട്ടോയിസ്. 

വലെന്‍സിയക്കെതിരായ കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോഴായിരുന്നു കുര്‍ട്ടോയിസ് രക്ഷകനായത്. വലെന്‍സിയയുടെ ഗോള്‍വലയ്ക്ക് മുന്നില്‍ സഹതാരങ്ങള്‍ക്കൊപ്പം കുര്‍ട്ടോയിസും ആക്രമണത്തിനെത്തുകയായിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങുന്നതിന് നിമിഷങ്ങള്‍ മുന്‍പായിരുന്നു അത്. ടോണി ക്രൂസ് തൊടുത്ത കോര്‍ണര്‍ കുര്‍ട്ടോയിസിന്റെ ഹെഡറിലൂടെ വലന്‍സിയയുടെ വല ലക്ഷ്യമാക്കിയെങ്കിലും ഗോളി ജൗമിയുടെ കൈയ്യില്‍ തട്ടി പുറത്തെത്തി. എന്നാല്‍ കരിം ബെന്‍സിമ അത് ഗോളാക്കി. ഇതോടെ മത്സരം 1-1എന്ന നിലയില്‍ സമനിലയിലെത്തിച്ചു. 

കളിക്കളത്തില്‍ ഇഷ്ട ടീം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും കുര്‍ട്ടോയിസിന്റേ പ്രകടനത്തില്‍ റയല്‍ ആരാധകര്‍ സന്തോഷത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ പ്രിയതാരത്തെ അഭിനന്ദിക്കുകയാണ് ആരാധകരിപ്പോള്‍. കുര്‍ട്ടോയിസിന്റെയത്ര പ്രതിബദ്ധത മറ്റ് കളിക്കാര്‍ക്കും ഉണ്ടാകണം എന്നാണ് തങ്ങളുടെ പ്രാര്‍ത്ഥനയെന്നാണ് ആരാധകര്‍ കുറിക്കുന്നത്. 

ലാ ലീഗയില്‍ എല്‍ ക്ലാസിക്കോ മത്സരത്തിന് മുന്‍പ് ബാഴ്‌സലോണയേക്കാള്‍ പോയിന്റ് നിലയില്‍ ലീഡെടുക്കാനുള്ള അവസരം നഷ്ടമാക്കിയെങ്കിലും പരാജയം ഒഴിവാക്കിയതിന്റെ ആശ്വാസമാണ് റയല്‍ താരങ്ങള്‍ക്ക്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം