കായികം

വിരാട് കോഹ്‌ലി ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോയെന്ന് ബ്രയാന്‍ ലാറ,കാരണമിതാണ്! 

സമകാലിക മലയാളം ഡെസ്ക്

വിരാട് കോഹ്‌ലി ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്രിക്കറ്റ് പതിപ്പാണെന്ന് വിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ. കളിയോടുള്ള ഇന്ത്യന്‍ നായകന്റെ പ്രതിബദ്ധതയാണ് ലാറയുടെ ഈ വാക്കുകള്‍ക്ക് പിന്നില്‍. തന്റെ കഴിവുകള്‍ക്ക് സ്വയം മൂര്‍ച്ചകൂട്ടിയെടുത്ത് ബാറ്റിങ്ങിനെ മറ്റൊരു തലത്തിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്നാണ് ലാറ പറയുന്നത്. 

കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ എന്നിവരേക്കാള്‍ കൂടുതല്‍ കഴിവൊന്നും കോഹ്‌ലിക്കുണ്ടെന്ന് താന്‍ കരുതുന്നില്ലെന്ന് പറഞ്ഞ ലാറ സ്വയം സജ്ജമാകാനായി അദ്ദേഹം കാണിക്കുന്ന പ്രതിബദ്ധത തെളിഞ്ഞുനില്‍ക്കുന്നെന്നും പറഞ്ഞു.തയ്യാറെടുപ്പുകള്‍ക്കായുള്ള കോഹ്‌ലിയുടെ പരിശ്രമങ്ങള്‍ മറ്റാരേക്കാളും അയാളെ മുകളിലെത്തുന്നു. എന്നെ സംബന്ധിച്ചിടത്തോളം കോഹ്‌ലി ക്രിസ്റ്റാനോ റൊണാള്‍ഡോയ്ക്ക് സമാനമായ ക്രിക്കറ്റ് പതിപ്പാണ്, ലാറ കൂട്ടിച്ചേര്‍ത്തു. 

"അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് ലെവലും മാനസിക ബലവും അവിശ്വസനീയമാണ്. എല്ലാ ഫോര്‍മാറ്റിലും ഒരുതാരം അമ്പതിലധികം ശരാശരി കണ്ടെത്തുന്നുണ്ടെങ്കില്‍ അത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്".ഏത് കാലഘട്ടത്തിലെയും ടീമുകള്‍ക്കൊപ്പം കോഹ്‌ലി ചേരുമെന്നാണ്‌ ലാറയുടെ അഭിപ്രായം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു