കായികം

നില്‍ക്കക്കള്ളിയില്ലാത്തതോ? മൈക്കല്‍ ജാക്‌സന്റെ ആന്റി ഗ്രാവിറ്റി ലീനോ? വേഡിന്റെ കളി കണ്ട് അമ്പരന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ഓസ്‌ട്രേലിയയും കീവീസും ചേര്‍ന്ന് ആവേശകരമാക്കി. ബൗണ്‍സറുകളും, യോര്‍ക്കറുകളുമായി കീവീസ് പേസര്‍മാര്‍ നിറഞ്ഞപ്പോള്‍ ഒരുവേള മൈക്കല്‍ ജാക്‌സന്റെ പ്രശസ്തമായ ചുവടുകളിലേക്ക് വരെ ഓസീസ് താരമെത്തി. 

ഓസീസ് സ്‌കോര്‍ 144ല്‍ നില്‍ക്കെ ക്രീസിലേക്ക് എത്തിയ വേഡ് ആണ് കീവീസ് പേസര്‍മാരുടെ ആക്രമണത്തെ അതിജീവിക്കാന്‍ പാടുപെട്ടത്. തുടരെ ബൗണ്‍സറുകളാണ് വേഡിനെതിരെ കീവീസ് പേസര്‍ നീല്‍ വെങ്‌നറില്‍ നിന്ന് വന്നത്. വെങ്‌നറിനൊപ്പം ടിം സൗത്തിയും, ബോള്‍ട്ടും ചേര്‍ന്നതോടെ ഓസീസ് മധ്യനിര ബാറ്റ്‌സ്മാന്‍ വെള്ളം കുടിച്ചു. 

ഡെലിവറികളില്‍ ഒന്നില്‍ വെച്ച് ബാറ്റ് മുന്‍പോട്ടാഞ്ഞ് നിലത്ത് കുത്തി വീഴാന്‍ പോവുന്ന നിലയിലേക്ക് വേഡ് എത്തി. ഇതിന്റെ ചിത്രം മൈക്കല്‍ ജാക്‌സന്റേതിന് ഒപ്പം ചേര്‍ത്തു വെച്ചാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വിറ്ററിലെത്തിയത്. മൈക്കല്‍ ജാക്‌സന്‍ ആന്റി ഗ്രാവിറ്റി ലീനാണ് ഇവിടെ ക്രിക്കറ്റ് ഓസ്ട്രേലിയ ഓര്‍മിപ്പിക്കുന്നത്.

ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് എന്ന നിലയിലാണ് ഓസീസ് കളി അവസാനിപ്പിച്ചത്. ലാംബുഷെയ്‌നും, സ്മിത്തും ചേര്‍ന്ന് തീര്‍ത്ത കൂട്ടുകെട്ടാണ് തുടക്കത്തിലെ പ്രഹരത്തില്‍ നിന്ന് ഓസീസിനെ കരകയറ്റിയത്. സ്മിത്ത് 77 റണ്‍സ് നേടി പുറത്താവാതെ നില്‍ക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള