കായികം

തകര്‍ത്തിടാന്‍ ഷമി, ബോളുകൊണ്ടും ഹര്‍ദിക്കിന്റെ ആക്രമണം; കീവീസിന്റെ മൂന്ന് വിക്കറ്റ് വീണു

സമകാലിക മലയാളം ഡെസ്ക്

253 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡിന് മോശം തുടക്കം. 10 ഓവറില്‍ 38 റണ്‍സ് എടുക്കുന്നതിന് ഇടയില്‍ ന്യൂസിലാന്‍ഡിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. നികോളാസിനെ മൂന്നാമത്തെ ഓവറില്‍ തന്നെ കൂടാരം കയറ്റിയ ഷമി   ഒന്‍പതാമത്തെ ഓവറില്‍ ഓപ്പണര്‍ മണ്‍റോയേയും മടക്കി. തൊട്ടടുത്ത ഓവറില്‍ ഒരു റണ്‍ മാത്രം എടുത്ത് നിന്ന ടെയ്‌ലറെ ഹര്‍ദിക്കും മടക്കിയതോടെ ന്യൂസിലാന്‍ഡ് പ്രതിരോധത്തിലായി. 

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഇന്ത്യന്‍ സ്‌കോര്‍ 250 കടത്താന്‍ സഹായിച്ചതിന് പിന്നാലെയാണ് ബോളുകൊണ്ടും പാണ്ഡ്യ തിളങ്ങുന്നത്. ഇതുവരെ രണ്ട് ഓവര്‍ എറിഞ്ഞ പാണ്ഡ്യ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. ഇന്ത്യന്‍ ബാറ്റിങ് നിരയെ തുടക്കത്തില്‍ തകര്‍ത്തു തുടങ്ങിയ കീവീസിന്റെ കൈകളില്‍ നിന്നും റായിഡുവും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് കളി തിരികെ എടുക്കുകയായിരുന്നു. 

18 റണ്‍സിന് നാല് വിക്കറ്റ് നഷ്ടപ്പെട്ട് നിന്നിടത്ത് നിന്നും ഇന്ത്യ ഹര്‍ദിക്കിന്റെ ചെറുത്ത് നില്‍പ്പിന്റെ ബലത്തില്‍ ഭേദപ്പെട്ട സ്‌കോറിലേക്കെത്തി. 90 റണ്‍സ് എടുത്താണ് റായിഡു പുറത്തായത്. വിജയ് ശങ്കറുമായി റായിഡു 98 റണ്‍സിന്റേയും, ജാദവുമായി 70 റണ്‍സിന്റേയും കൂട്ടുകെട്ട് റായിഡു തീര്‍ത്തു. അവസാന ഓവറുകളില്‍ 22 പന്തില്‍ നിന്നും അഞ്ച് സിക്‌സും രണ്ട ഫോറും പറത്തി ഹര്‍ദിക്കിന്റെ വെടിക്കെട്ട് കൂടിയായതോടെ ഇന്ത്യ കളിയിലേക്ക് തിരികെ എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി