കായികം

ഒടുവില്‍ ഐസിസിയും മുന്നറിയിപ്പ് നല്‍കി; ധോനി സ്റ്റംപിന് പിന്നിലുള്ളപ്പോള്‍ ക്രീസ് വിടരുത്‌

സമകാലിക മലയാളം ഡെസ്ക്

ഓരോ കളി കഴിയുമ്പോഴും സ്റ്റംപിന് പിന്നിലെ ധോനിയെ വാഴ്ത്തിപ്പാടുവാനുള്ള ഒരു കാരണമെങ്കിലും ഇപ്പോള്‍ ആരാധകര്‍ക്ക് മുന്നിലേക്കെത്തുന്നുണ്ട്. ന്യൂസിലാന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ നീഷാമിനെ റണ്‍ഔട്ട് ആക്കുന്നതിലും ധോനിയുടെ മികവ് വ്യക്തമായിരുന്നു. ആ സമയം ജീവിതത്തില്‍ തിളങ്ങാന്‍ നിര്‍ദേശം ചോദിച്ചെത്തിയ ഒരാള്‍ക്ക് ഐസിസി നല്‍കിയ നിര്‍ദേശമാണ് ആരാധകരെ കൗതുകത്തിലാഴ്ത്തുന്നത്. 

ജാപ്പനീസ് മള്‍ട്ടീമീഡിയ ആര്‍ട്ടിസ്റ്റായ യോകോയാണ് ട്വിറ്ററില്‍ ഈ ചോദ്യവുമായി എത്തിയത്. രണ്ടായിരത്തോളം മറുപടികള്‍ ട്വിറ്ററില്‍ യോകോയ്ക്ക് ലഭിച്ചു. ഐസിസിയും യോകോയ്ക്ക് മറുപടിയുമായെത്തി. സ്റ്റംപിന് പിറകില്‍ ധോനിയുള്ളപ്പോള്‍ ക്രീസ് വിടരുത് എന്നായിരുന്നു യോകോയുടെ ചോദ്യത്തിന് മറുപടിയായി ഐസിസി പറഞ്ഞത്. 

ന്യൂസിലാന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ 37ാം ഓവറിലാണ് നീഷാമിനെ ധോനി റണ്‍ഔട്ടാക്കുന്നത്. ജാദവിന്റെ ഡെലിവറിയില്‍ എല്‍ബിഡബ്ല്യുവിന് എല്ലാ ഇന്ത്യന്‍ താരങ്ങളും അപ്പീല്‍ ചെയ്യവെ, അമ്പയറിലേക്കായിരുന്നു പ്രധാനമായും നീഷാമിന്റെ ശ്രദ്ധ. ഈ സമയം ക്രീസിന് വെളിയിലായ താരത്തെ ധോനി റണ്‍ഔട്ടാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ