കായികം

മന്ദാനയുടെ കുതിപ്പിന് തടയിട്ടു, തുടരെ വിക്കറ്റ് വീഴ്ത്തി കീവീസ്;ആദ്യ ട്വന്റി20യില്‍ ആവേശപോര്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20യിലും തകര്‍ത്തു കളിച്ച് ഇന്ത്യന്‍ വനിതകള്‍. ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി20യും പിടിക്കാന്‍ ഇറങ്ങിയ ഇന്ത്യന്‍ വനിതകള്‍ ആദ്യ ട്വന്റി20യില്‍ ജയത്തിലേക്ക് അടുക്കുന്നു. 159 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ സ്മൃതി മന്ദാനയുടെ ചിറകിലേറി വെല്ലിങ്ടണില്‍ കുതിക്കുകയായിരുന്നു. എന്നാല്‍ പതിനൊന്നാം ഓവറില്‍ 58 റണ്‍സ് എടുത്ത് നില്‍ക്കെ മന്ദാനയെ അമേലിയ മടക്കി. 

30 പന്തില്‍ നിന്നും ആറ് ഫോറും മൂന്ന് സിക്‌സും പറത്തിയായിരുന്നു മന്ദാന അര്‍ധ ശതകം പിന്നിട്ടത്. 13 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ ഇപ്പോള്‍. ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ഇന്ത്യയുടെ രണ്ട് വിക്കറ്റുകള്‍ തുടരെ കീവീസ് വീഴ്ത്തിയത്. 
ന്യൂസിലാന്‍ഡിനെതിരെ ആദ്യ രണ്ട് ഏകദിനത്തിലും മന്ദാനയുടെ തോളിലേറി തന്നെയാണ് ഇന്ത്യ ജയത്തിലേക്കെത്തിയത്. 

ആദ്യ ഏകദിനത്തില്‍ സെഞ്ചുറി നേടിയ മന്ദാന, രണ്ടാം എകദിനത്തില്‍ 90 റണ്‍സും എടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ട്വന്റി20യിലും മന്ദാനയുടെ തകര്‍പ്പന്‍ കളി. മന്ദാനയ്ക്ക് കട്ട സപ്പോര്‍ട്ടുമായി ജെമിമയുമുണ്ട്. ടോസ് നേടിയ ഇന്ത്യ ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാല്‍ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താന്‍ കീവീസ് സംഘത്തിനായി. 48 പന്തില്‍ നിന്നും 62 റണ്‍സ് അടിച്ചെടുത്ത സോഫി ഡെവൈനിന്റെ കളിയാണ് കീവീസിന് തുണയായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത