കായികം

സന്തോഷ് ട്രോഫിയില്‍ കേരളം പുറത്തേക്ക്, പുതുച്ചേരിക്കെതിരേയും സമനില വഴങ്ങി

സമകാലിക മലയാളം ഡെസ്ക്

സന്തോഷ് ട്രോഫിയില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ സാധ്യതകള്‍ മങ്ങി. പുതുച്ചേരിക്കെതിരെ നിര്‍ണായക മത്സരത്തില്‍ സമനില പിണഞ്ഞതോടെ യോഗ്യതാ റൗണ്ട് കടക്കാനുള്ള വഴികള്‍ കേരളത്തിന് മുന്നില്‍ ഏതാണ്ട് അടഞ്ഞു. ദക്ഷിണമേഖല യോഗ്യത റൗണ്ടില്‍ ആദ്യ മത്സരത്തില്‍ തെലങ്കാനയ്‌ക്കെതിരേയും കേരളത്തിന് സമനില കുരുക്ക് വീണിരുന്നു. 

സര്‍വീസസിനെ ഇന്ന് തെലങ്കാന തോല്‍പ്പിക്കുകയും, ഗ്രൂപ്പിലെ അവസാന കളിയില്‍ സര്‍വീസസിനെ കേരളം തോല്‍പ്പിക്കുകയും ചെയ്താല്‍ കേരളത്തിന് പ്രതീക്ഷ വയ്ക്കാം. എന്നാല്‍ സര്‍വീസസിനെതിരെ തെലങ്കാനയ്ക്കും കേരളത്തിനും ജയം നേടുക എന്നത് പ്രയാസമാണ്. നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമതുള്ള സര്‍വീസസ് ഇന്ന് തെലങ്കാനയ്‌ക്കെതിരെ ജയിച്ചാല്‍ യോഗ്യത നേടും. 

തെലങ്കാനയ്ക്ക് എതിരെ വിനയായ മുന്നേറ്റ നിരയിലെ മികച്ച സ്‌ട്രൈക്കര്‍മാരുടെ അഭാവം തന്നെയാണ് പുതുച്ചേരിക്കെതിരേയും കേരളത്തെ തോല്‍പ്പിച്ചത്. മികച്ച അവസരങ്ങള്‍ മുന്നേറ്റനിരയില്‍ സൃഷ്ടിക്കുവാനായെങ്കിലും മുതലാക്കാന്‍ പാകത്തില്‍ മുന്നേറ്റ നിര താരങ്ങള്‍ ടീമില്‍ ഉണ്ടായില്ല. സജിത്തിന് കിട്ടിയ അവസരമാവട്ടെ ഗോള്‍ പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി. നിലവിലെ ചാമ്പ്യന്മാരുടെ ദയനീയ കളിയാണ് പുതുച്ചേരിക്കെതിരെ കണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ

'ഉടന്‍ ജപ്തി'യുമായി സഹകരണ വകുപ്പ്; മൈലപ്ര ബാങ്ക് തട്ടിപ്പില്‍ മുന്‍ഭാരവാഹികളുടേയും ബന്ധുക്കളുടേയും സ്വത്ത് ജപ്തിചെയ്തു

സോഷ്യൽമീഡിയ ട്രെൻഡ് നോക്കി സൺസ്ക്രീന്‍ തെരഞ്ഞെടുത്താൽ പണി കിട്ടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം